/sathyam/media/media_files/2025/10/20/gvv-2025-10-20-04-43-11.jpg)
വാഷിങ്ടൻ: അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് എച്ച് -1ബി വീസ അപേക്ഷക് 100,000 ഡോളർ ഫീസ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് നൽകി. ഒക്ടോബർ 17-ന് വാഷിങ്ടനിലുള്ള ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ ഈ ഫീസ് അമേരിക്കൻ കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്നും, പ്രത്യേക കഴിവുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ തടസ്സമാകും എന്നും ചേംബർ അറിയിച്ചു.
സെപ്റ്റംബർ 19ന് ട്രംപ് ഒപ്പുവച്ച ഉത്തരവ് 'തെറ്റായ നയവും നിയമവിരുദ്ധവുമാണ്' എന്നും ഇത് അമേരിക്കയുടെ സാമ്പത്തിക എതിരാളികൾക്ക് ഗുണകരമാകുമെന്നും അവർ പറഞ്ഞു. യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ വൈസ് പ്രസിഡന്റ് നീല്ബ്രാഡ്ലി, ഈ ഫീസ് അമേരിക്കൻ തൊഴിലാളികൾക്കുള്ള അവസരങ്ങൾ കുറയ്ക്കുമെന്നും, യുഎസ് സാമ്പത്തികരംഗത്തിന് കൂടുതൽ തൊഴിലാളികൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.