ഫിഫ ലോകകപ്പിന് യോഗ്യത നേടി ഹെയ്തി: ആരാധകർക്ക് ട്രംപ് ഭരണകൂടം ഇളവ് നൽകില്ല

New Update
Bhdb

വാഷിങ്ടൻ ഡി.സി: അടുത്ത വർഷം യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിനായി (ഫിഫ വേൾഡ് കപ്പ്‌) യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഹെയ്തിയിലെ ഫുട്ബോൾ ആരാധകർക്ക് പ്രത്യേക ഇളവുകളൊന്നും അനുവദിക്കില്ലെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു.

Advertisment

1974-ന് ശേഷം ആദ്യമായി പുരുഷ ലോകകപ്പിന് യോഗ്യത നേടിയ ഹെയ്തി, പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജൂണിൽ ഒപ്പിട്ട യാത്രാ വിലക്ക് (ട്രാവൽ ബന്) ബാധകമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. കളിക്കാർക്കും പരിശീലകർക്കും അനുബന്ധ ജീവനക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും വിലക്കിൽ ഇളവുണ്ടെങ്കിലും, ആരാധകർക്കോ കാഴ്ചക്കാർക്കോ ഈ ഇളവ് ബാധകമല്ല എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.

ഇതോടെ, യുഎസ് യാത്രാ വിലക്ക് ബാധകമായ രാജ്യങ്ങളിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ രാജ്യമായി ഹെയ്തി. ഇറാനാണ് ആദ്യ രാജ്യം. രാജ്യത്തിന്റെ ഉത്ഭവം അടിസ്ഥാനമാക്കി കൂട്ടത്തോടെ യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്രെ തീരുമാനം രാജ്യാന്തര ഫുട്ബോൾ സമൂഹത്തിൽ അതൃപ്തി ഉണ്ടാക്കാൻ സാധ്യതയുണ്ട്. ലോകകപ്പ് സാധാരണയായി ലോകമെമ്പാടുമുള്ള ആരാധകരെ ഒന്നിപ്പിക്കുന്ന ആഘോഷമായി കണക്കാക്കപ്പെടുന്നതിനാൽ, ആതിഥേയ രാജ്യങ്ങൾ സാധാരണയായി വീസ നിയമങ്ങൾ ലഘൂകരിക്കാറുണ്ട്. ഹെയ്തി നിലവിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലും സംഘടിത അക്രമങ്ങളിലും വലയുകയാണ്.

Advertisment