/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
പ്രസിഡന്റ് ട്രംപ് മുന്നോട്ടു വച്ച ഗാസ സമാധാന പദ്ധതി ഹമാസ് തള്ളിക്കളയും എന്നു സൂചന. ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇസ്രയേലിന്റെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതാണു പദ്ധതിയെന്ന് ഹമാസ് കരുതുന്നതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികളും അറബ് മാധ്യമങ്ങളും നൽകുന്ന സൂചന.
പലസ്തീൻ ജനതയ്ക്കു ഉറപ്പുകൾ നൽകാൻ ട്രംപിൻ്റെ 20 ഇന പദ്ധതിക്കു കഴിഞ്ഞിട്ടില്ലെന്നു ഹമാസ് കരുതുന്നതായി ബി ബി സി ന്യൂസ് പറഞ്ഞു. ഹമാസ് ആയുധങ്ങൾ അടിയറ വച്ചു നശിപ്പിക്കണം എന്ന ആവശ്യം സ്വീകാര്യമല്ല.
എ എഫ് പി വാർത്താ ഏജൻസി പറയുന്നത് ഹമാസ് ഭേദഗതികൾ ആവശ്യപ്പെട്ടേക്കും എന്നാണ്. ദോഹയിൽ അവർ മധ്യസ്ഥരായ ഖത്തർ, ഈജിപ്ഷ്യൻ, തുർക്കിഷ് ടീമുകളുമായി സംസാരിച്ചു.
ഇസ്രയേലി സേന പൂർണമായി അന്താരാഷ്ട്ര ഉറപ്പുകൾ ലഭിക്കണം എന്നവർ നിഷ്കർഷിക്കുന്നു. ഹമാസ് നേതാക്കളെ ഗാസയിലോ പുറത്തോ ഇസ്രയേൽ വധിക്കാൻ പാടില്ല.
അതേ സമയം, നിരുപാധികം പദ്ധതിയെ അംഗീകരിച്ചു വെടിനിർത്തൽ നടപ്പാക്കി കിട്ടാൻ ശ്രമിക്കണം എന്ന അഭിപ്രായവും ശ്രമിക്കണം എന്ന അഭിപ്രായവും ഹമാസിൽ ഒരു വിഭാഗത്തിനുണ്ട്.
എന്നാൽ പലസ്തീൻ രാഷ്ടം അസാധ്യമാണെന്നും സൈന്യം പിന്മാറില്ലെന്നും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു പിന്നീട് പറഞ്ഞത് ചൂണ്ടിക്കാട്ടി, ഇസ്രയേൽ കരാർ നടപ്പാക്കാൻ സാധ്യതയില്ലെന്ന് ഹമാസ് പറയുന്നു.
പ്രതികരിക്കാൻ ട്രംപ് മൂന്നോ നാലോ ദിവസമാണ് ചൊവാഴ്ച്ച ഹമാസിനു നൽകിയത്. തള്ളിക്കളഞ്ഞാൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാവുമെന്ന ഭീഷണിയും ഉണ്ട്.
പദ്ധതി തന്നെ നെതന്യാഹുവിന്റെ സൃഷ്ടിയാണെന്നു ഒരു പലസ്തീനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സ് ഏജൻസിയോട് പറഞ്ഞു.