പി പി ചെറിയാന്‍
Updated On
New Update
/sathyam/media/media_files/2025/03/27/F4GMnx3me0bU1C9AGJzi.jpg)
ടെക്സസ് : ഹാരിസ് കൗണ്ടി ഷെരിഫ് ഓഫിസിലെ ഡെപ്യൂട്ടി ആത്മഹത്യ ചെയ്തു. ഹാരിസ് കൗണ്ടിയിലെ ഡെപ്യൂട്ടി ക്രിസ്റ്റീന കോഹ്ലറാണ് മരിച്ചത്. 37 കാരിയായ കോഹ്ലർ 2018 ലാണ് പൊലീസ് ഓഫിസറായി സേവനം ആരംഭിക്കുന്നത്.
Advertisment
രണ്ടാഴ്ച മുൻപ് കാണാതായ കോഹ്ലറെ മാർച്ച് 13 ന് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളിൽ മൂന്ന് മുൻ ഡെപ്യൂട്ടികളാണ് ആത്മഹത്യ ചെയ്തത്..
സംഭവത്തെ തുടർന്ന് നിലവിലെ സ്ഥിതിഗതികൾ വീക്ഷിച്ചുവരുന്നതായി ഹാരിസ് കൗണ്ടി ഡെപ്യൂട്ടി ഓർഗനൈസേഷന്റെ പ്രസിഡന്റ് ജോസ് ലോപ്പസ് പറഞ്ഞു. നിയമപാലകരിൽ ആത്മഹത്യാ സാധ്യത 54 ശതമാനം കൂടുതലാണെന്ന് ഹൂസ്റ്റൺ പൊലീസ് ഓഫിസേഴ്‌സ് യൂണിയൻ പ്രസിഡന്റ് ഡഗ്ലസ് ഗ്രിഫിത്ത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us