എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാമിൽ സ്പോൺസറായി തുടരാൻ ഹാർവാർഡ് യൂണിവേഴ്സിറ്റിക്കു യോഗ്യതയുണ്ടോ എന്ന് അന്വേഷണം ആരംഭിക്കുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. വിദേശ വിദ്യാർഥികൾക്കു യുഎസിൽ എക്സ്ചേഞ്ച് പ്രോഗ്രാമിൽ എത്താൻ കഴിയുന്ന സൗകര്യം ഹാർവാർഡിനു തടഞ്ഞിരിക്കയാണ്.
ഹാർവാർഡിൽ വിദേശ വിദ്യാർഥികൾ എത്തുന്നത് തടയാനുളള ഏറ്റവും പുതിയ നീക്കമാണിത്. യുഎസ് വിദേശനയത്തിന്റെയും സുരക്ഷയുടെയും താല്പര്യങ്ങൾ ഉറപ്പാക്കുന്നവർക്കു മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അനുമതി ലഭിക്കൂ എന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ബുധനാഴ്ച്ച പ്രസ്താവനയിൽ പറഞ്ഞു. "രാജ്യത്തിൻറെ താൽപര്യങ്ങൾക്കു വിരുദ്ധമായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പരിപാടികൾ നടത്താനാവില്ല."
ഈ അന്വേഷണം ഹാർവാർഡിന്റെ ഫസ്റ്റ് അമെൻഡ്മെന്റ് അവകാശങ്ങളെ ലംഘിച്ചു ഭരണകൂടം നടത്തുന്ന മറ്റൊരു ആക്രമണമാണെന്നു യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു.