New Update
/sathyam/media/media_files/2025/10/05/hasmithaj-2025-10-05-13-52-34.jpg)
അമേരിക്ക: മലയാള വാര്‍ത്താ ചാനലുകളില്‍ തന്റെ വാക്കുകള്‍ കൊണ്ട് പ്രകമ്പനം കൊള്ളിച്ച മാധ്യമപ്രവര്‍ത്തകനാണ് 24 ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ ഹാഷ്മി താജ് ഇബ്രാഹിം. വാര്‍ത്താ അവതാരകന്‍, ന്യൂസ് റിപ്പോര്‍ട്ടര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നീ നിലകളില്‍ മലയാള വാര്‍ത്താ ചാനലില്‍ സ്വന്തം പേര് കുറിപ്പിച്ച മികച്ച ജേര്‍ണലിസ്റ്റ്
നേരിന്റെ, നന്മയുടെ, നിലപാടുകളുടെ കാര്യത്തില്‍ കാര്‍ക്കശ്യക്കാരനായ മാധ്യമപ്രവര്‍ത്തകന്‍. സത്യമെന്നു ഉത്തമ വിശ്വാസമുള്ള കാര്യം ഏതു ഉന്നതന്റെ മുന്നിലും അചഞ്ചലമായി വിട്ടുവീഴ്്ച്ച കൂടാതെ അവതരിപ്പിക്കാന്‍ ധൈര്യത്തോടെ മുന്നോട്ടു വരുന്ന മികച്ച ജേര്‍ണലിസ്റ്റ്. നിലപാടിന്റെ പേരില്‍ സൈബറിത്തില്‍ നിന്നുള്‍പ്പെടെ തുടര്‍ച്ചയായി ആക്രമണം ഏറ്റുവാങ്ങുമ്പോഴും, മാധ്യമ ധര്‍മത്തില്‍ നിന്നും ഒരിഞ്ചുപോലും വ്യതിചലിക്കാതെ കരുത്തോടെ ന്യൂസ് റൂമില്‍ നിന്ന് തന്റെ വാക്കുകളിലൂടെ സാധാരണയില്‍ സാധാരണക്കാരായ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടാന്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന യുവ മാധ്യമപ്രവര്‍ത്തകന്‍.
24 ന്യൂസിലെ പ്രൈസ് ടൈം ചര്‍ച്ച -എന്‍കൗണ്ടര്‍ നിയന്ത്രിക്കുന്നത് ഹാഷ്മിയാണ്. ഞായറാഴ്ച്ചകളിലെ പ്രൈംടൈം ഷോയായാ ജനകീയ കോടതിയുടെ അവതാരകനും ഹാഷ്മിയാണ്. 2008-09 ല്‍ ഡിഎന്‍എയില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി മാധ്യമരംഗത്തേയക്ക് കടന്നു വന്ന ഹാഷ്മി 2009-2011 കാലഘട്ടത്തില്‍ ജീവന്‍ ടിവിയില്‍ സബ് എഡിറ്ററായി. 2011-14 കാലഘട്ടത്തില്‍ ഏഷ്യാനെറ്റില്‍ സീനിയര്‍ സബ് എഡിറ്റര്‍. ഈ കാലഘട്ടത്തില്‍ കേരളത്തിലും ഡല്‍ഹിയിലും ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകനും 'അകലങ്ങളിലെ ഇന്ത്യ' എന്ന പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റും അവതരണവും ഹാഷ്മിയായിരുന്നു നിര്‍വഹിച്ചത്.
2014-മുതല്‍ 2022 വരെ മാതൃഭൂമി ന്യൂസില്‍ പ്രൈം ടൈമിലെ-സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച നയിച്ചു. 2020 മുല്‍ 24 ന്യൂസിന്റെ ജനകീയ മുഖമായി തിളങ്ങുകയാണ് ഈ യുവ മാധ്യമപ്രവര്‍ത്തകന്‍.
പന്തളം സ്വദേശിയായ ഹാഷ്മി പന്തളം എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാഭ്യാസത്തിനു ശേഷം കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടി.
2023-ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡ് നേടിയ ഹാഷ്മി ഇതിനോടകം 15 ലധികം അവാര്‍ഡ് നേടിയിട്ടുണ്ട്. അബുദാബി ഗ്രീന്‍ വോയ്‌സ് അവാര്‍ഡ്, നെഹ്‌റു പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഹാഷ്മിക്ക് ലഭിച്ചിട്ടുണ്ട്.

Advertisment