ബംഗ്ളാ കലാപത്തിനു ബൈഡൻ ഭരണകൂടം പണമിറക്കിയെന്നു ഹസീനയുടെ പുത്രൻ

New Update
V

ബംഗ്ളാദേശിൽ കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച കലാപം പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം മില്യൺ കണക്കിന് ഡോളറുകൾ മുടക്കി സംഘടിപ്പിച്ചതാണെന്നു ഹസീനയുടെ പുത്രൻ സജീബ് വാജിദ് ആരോപിച്ചു.

Advertisment

പ്രകടനങ്ങളിൽ 3,400 പേർ മരിച്ചതിന്റെ പേരിൽ ഹസീനയ്ക്കു വധശിക്ഷ നൽകിയ ട്രിബ്യുണൽ വിധി വന്ന ശേഷമാണു വാജിദ് ഈ ആരോപണം ഉന്നയിച്ചത്. യുഎസ് സമീപനം ഡോണൾഡ് ട്രംപ് വന്നതോടെ വളരെ മാറിയെന്നും

യുഎസിൽ ജീവിക്കുന്ന വാജിദ് പറഞ്ഞു. "യുഎസ്എയ്‌ഡ് വഴി ബൈഡൻ ബംഗ്ലാദേശിൽ ഭരണമാറ്റത്തിനു മില്യൺ കണക്കിനു ഡോളർ ചെലവഴിച്ചെന്നു പ്രസിഡന്റ് ട്രംപ് തന്നെ പറഞ്ഞിരുന്നു."

ഹസീനയ്ക്കു യുഎസിൽ നിന്നു ഭീഷണി ഉണ്ടായോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പക്ഷെ പറഞ്ഞത് "ഇല്ല" എന്നാണ്. "എന്നാൽ ചെറിയൊരു കാര്യമുണ്ട്: 2024 തിരഞ്ഞെടുപ്പ് നിഷ്പക്ഷം ആയിരുന്നില്ലെന്ന് പറഞ്ഞ ഏക രാജ്യം യുഎസ് ആയിരുന്നു. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു എന്നത് വാസ്തവമാണ്."

നേരിട്ട് സമമർദമൊന്നും ഉണ്ടായില്ലെന്ന് വാജിദ് സമ്മതിച്ചു. "എന്നാൽ ഇപ്പോൾ വ്യത്യാസങ്ങളുണ്ട്. ബംഗ്ലാദേശിൽ ഭീകരവാദം വർധിക്കുന്നതിൽ ട്രംപ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്."

ബംഗ്ലാ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടുകൾ സ്വാഗതാർഹം ആയിരുന്നുവെന്നു വാജിദ് പറഞ്ഞു. ഹസീനയുടെ സുരക്ഷ ഉറപ്പാക്കുകയും അഭയം നൽകുകയും ചെയ്തു. "ഇന്ത്യ എന്നും നല്ലൊരു സുഹൃത്ത് ആയിരുന്നു."

അമ്മയുടെ ജീവൻ കാത്തതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ എന്നും കടപ്പെട്ടിരിക്കുമെന്നും വാജിദ് പറഞ്ഞു.

Advertisment