/sathyam/media/media_files/2025/12/29/c-2025-12-29-03-30-56.jpg)
വാഷിങ്‌ടൻ ഡി സി: അമേരിക്കയിലെ എല്ലാ പൗരന്മാർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘മെഡികെയർ ഫോർ ഓൾ’ പദ്ധതി രാഷ്ട്രീയമായും നയപരമായും വലിയ നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയപാൽ. പദ്ധതിക്ക് ജനങ്ങൾക്കിടയിൽ വലിയ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ സർവേ റിപ്പോർട്ടുകൾ അടുത്ത മാസം പ്രമീള ഡെമോക്രാറ്റിക് പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കും.
നിലവിലെ ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ അമിത ചെവുകളിൽ ഭൂരിഭാഗം അമേരിക്കക്കാരും അസംതൃപ്തരാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ഡെമോക്രാറ്റുകൾക്കിടയിൽ മാത്രമല്ല, രാഷ്ട്രീയമായി സ്വതന്ത്ര നിലപാടുള്ളവരിലും 20 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിലും ഈ പദ്ധതിക്ക് അനുകൂലമായ നിലപാടാണുള്ളത്. ആരോഗ്യ മേഖലയിൽ സർക്കാരിന്റെ ശക്തമായ ഇടപെടൽ വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം പ്രധാന ചർച്ചയാക്കുന്നത് പാർട്ടിയുടെ വിജയസാധ്യത വർധിപ്പിക്കുമെന്ന് പ്രമീള ജയപാൽ വാദിക്കുന്നു. എന്നാൽ, ഈ നീക്കം ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ പുതിയ തർക്കങ്ങൾക്ക് വഴിമരുന്നിട്ടേക്കാം. മുൻപ് ജോ ബൈഡൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പദ്ധതിയുടെ ഭീമമായ ചെലവ് ചൂണ്ടിക്കാട്ടി ഇതിനെ എതിർത്തിരുന്നു. പ്രമീള ജയപാലിന്റെ നേതൃത്വത്തിലുള്ള പുരോഗമനവാദികളും സാമ്പത്തിക ആഘാതം ഭയപ്പെടുന്ന മിതവാദികളും തമ്മിലുള്ള ആശയസംഘട്ടനം വരും ദിവസങ്ങളിൽ യുഎസ് രാഷ്ട്രീയത്തിൽ കൂടുതൽ പ്രകടമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us