102 ഡിഗ്രി ചൂടും ഉയർന്ന ഈർപ്പവുമായി ഉഷ്‌ണതരംഗം ന്യൂ യോർക്കിനെ പൊരിക്കാൻ എത്തുന്നു

New Update
Bvgvfg

റെക്കോർഡാവുന്ന 102 ഡിഗ്രി ഫാറൻഹെയ്റ്റ് ചൂടിൽ ന്യൂ യോർക്ക് നഗരം തിളയ്ക്കാൻ പോകുന്നു. ആകെ വിയർത്തു കുളിക്കുന്ന ചൂടുമായി ഉഷ്‌ണതരംഗം അടുത്തയാഴ്ച്ച ബിഗ് ആപ്പിളിൽ അരങ്ങേറുമെന്ന് കാലാവസ്ഥാ നിരീക്ഷകർ.

Advertisment

ഫോക്സ് വെതറിൽ സ്റ്റെഫാനി വാൻ ഒപ്പെൻ പറഞ്ഞു: "നിർഭാഗ്യമെന്നു പറയട്ടെ, നല്ല പോലെ ഈർപ്പവും ഉണ്ടാവും. സ്വിമ്മിങ് പൂളിൽ കൂടി നടക്കുന്ന പോലെയുണ്ടാവും. വിയർത്തു കുളിക്കും."

തിങ്കളാഴ്ചയും ചൊവാഴ്ചയും താപനില 102 ഡിഗ്രിയിൽ എത്തുമെന്നാണ് പ്രവചനം. രണ്ടു ദിവസവും ഈർപ്പം 60കളിലും 70കളിലും എത്തും. ഫലത്തിൽ നഗരത്തിന്റെ 137 വർഷത്തെ റെക്കോർഡ് ആണ് തകരുക.

1888 ജൂൺ 24-25 കണ്ടത് സെൻട്രൽ പാർക്കിൽ 96 ഡിഗ്രി എത്തുന്നതാണ്.

ചൂട് 102 എത്തുകയും ഈർപ്പം ഉയർന്നു നിൽക്കുകയും ചെയ്യുമ്പോൾ പുറത്തിറങ്ങുന്നത് അപകടമാണ് എന്നു വാൻ ഒപ്പെൻ പറഞ്ഞു. താപനില 105 വരെ ഉയരാമെന്നും അവർ ചൂണ്ടിക്കാട്ടി. എന്തായാലും അടുത്തയാഴ്ച്ച കടുത്ത ചൂടാവും. 

ചൊവാഴ്ച്ച നടക്കുന്ന ഡെമോക്രാറ്റിക്‌ മേയർ പ്രൈമറിയെ ചൂട് ബാധിക്കാം. പ്രത്യേകിച്ച് പ്രായം ചെന്ന വോട്ടർമാരെ. ഈ വിഭാഗം മുൻ ഗവർണർ ആൻഡ്രൂ കോമോയുടെ കൂടെയാണെന്നു കരുതപ്പെടുന്നു. അടുത്തിടെ നടന്ന സർവേയിൽ 50 വയസിനു മേൽ പ്രായമുളള 42% പേർ അദ്ദേഹത്തെയാണ് പിന്തുണച്ചത്.

സംസ്ഥാനത്തു അതികഠിനമായ ചൂട് വരുന്നുവെന്നതിനാൽ ജാഗ്രത പാലിക്കണമെന്നു ഗവർണർ കാത്തി ഹോക്കൽ നിർദേശിച്ചു.