ന്യൂയോർക്ക് : ന്യൂ യോർക്കിൽ ബുധനാഴ്ച അതിശക്തമായ സ്നോ വീഴ്ചക്ക് സാധ്യതയെന്ന് ഗവർണർ കാത്തി ഹോക്കൽ. ഈ വർഷത്തെ ഏറ്റവും തിരക്കുള്ള സഞ്ചാര സീസണിലാണ് മഞ്ഞിന്റെ ഭീഷണി. ബഫലോയിലും വാട്ടർടൗണിലുമാണ് ഏറ്റവും ബാധിക്കുക എന്നാണ് ഹോക്കൽ പറയുന്നത്.
"ഞങ്ങൾ ഇതു വളരെ ഗൗരവമായി എടുക്കുന്നു. ഒഴിവുകാല യാത്രകളെ ബാധിക്കുന്ന ഹിമപാതത്തെ ഭരണകൂടവും കാലാവസ്ഥാ നിരീക്ഷകരും നാഷനൽ വെതർ സർവീസും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്."
ബുധനാഴ്ച യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ആ പരിപാടി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നു ഹോക്കൽ നിർദേശിച്ചു. വഴിയിൽ കുടുങ്ങാൻ സാധ്യതയുണ്ട്. വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങൾ നേരത്തെ വാങ്ങി വയ്ക്കുക.
ഏറ്റവും വലിയ പ്രശ്നങ്ങൾക്ക് തയാറായിരിക്കാൻ സംസ്ഥാന ഏജന്‍സികളോടു നിർദേശിച്ചിട്ടുണ്ട്.
ചൊവാഴ്ച രാത്രി കനത്ത മഴയുണ്ടാവുമെന്നു കാലാവസ്ഥാ കേന്ദ്രം പറയുന്നു. താപനില മൈനസ് 35ലേക്ക് താഴും. ബുധനാഴ്ച കുറേക്കൂടി ഭേദമാകും. താങ്ക്സ്ഗിവിങ് അവധി ദിനങ്ങൾ സ്നോയിൽ മൂടി കിടക്കും.