New Update
/sathyam/media/media_files/2025/12/08/v-2025-12-08-05-54-10.jpg)
ചൈനയുടെ ഭീമമായ സൈനിക വികസനം ഭീഷണി ഉയർത്തുന്നുവെന്നു യുഎസ് താക്കീതു നൽകി. ചരിത്രത്തിൽ ഉണ്ടാവാത്ത വികസനമാണ് ചൈന നടത്തുന്നതെന്നു ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് ചൂണ്ടിക്കാട്ടി.
Advertisment
റഷ്യയുമായുള്ള അവരുടെ സൈനിക സഹകരണം വർധിച്ചു വരികയുമാണ്. ചൈനയ്ക്കു ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ നാവിക സേനയുണ്ട്. അണുശക്തിയും വികസിപ്പിക്കയാണ്.
"ചൈന എട്ടു പടക്കപ്പലുകൾ നിർമിക്കുമ്പോൾ യുഎസ് രണ്ടു പോലും നിർമിക്കുന്നില്ല, യുഎസ് ശേഷിയേക്കാൾ 230% കൂടുതലാണ് അവരുടേത്," ഹേഗ്സേഥ് പറഞ്ഞു.
യുഎസ് പ്രതിരോധ വ്യവസായം അടിയന്തരമായി വികസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമഗ്രമായ മാറ്റത്തിനു ട്രംപ് ഭരണകൂടം ആരംഭം കുറിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us