/sathyam/media/media_files/2025/10/05/ggv-2025-10-05-05-37-07.jpg)
ഫ്ലോറിഡ: ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ അപമാനിച്ചുകൊണ്ടുള്ള പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഫ്ലോറിഡയിലെ കൗൺസിൽമാൻ ചാൻഡ്ലർ ലാങ്വിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യക്കാർ അമേരിക്കയിൽ വന്നത് അവരുടെ രാജ്യത്തിനുവേണ്ടി മാത്രമാണെന്നും അമേരിക്കയെ കുറിച്ച് അവർക്കൊരു ക എന്നായിരുന്നു ലാങ്വിനെ പ്രസ്താവന, പിന്നീട് അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും വിവാദം തുടർന്നു.
ലാങ്വിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച്ച്എഎഫ്) മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നതും,തെറ്റായ വിവരണത്തിലൂടെ അവരെ മോശക്കാരായി ചിത്രീകരിക്കുന്നതും അംഗീകരിക്കാനാകില്ല എന്ന് എച്ച്എഎഫ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ-അമേരിക്കക്കാർ ഫ്ലോറിഡയുടെ സമ്പദ്വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നവരാണെന്നും അതിൽ തൊഴിൽ സൃഷ്ടിക്കുന്ന വ്യവസായികളുമുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
തന്റെ പരാമർശങ്ങൾ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെയായിരുന്നു അമേരിക്കൻ പൗരന്മാരായ ഇന്ത്യാക്കാർക്കെതിരെ അല്ല എന്നുള്ള ലാങ്വിന്റെ ന്യായീകരണത്തിൽ ആരും തൃപ്തരല്ല. ഉടൻ മാപ്പ് പറയുകയും ഇന്ത്യൻ-അമേരിക്കൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും വേണമെന്ന നിലപാടിലാണ് എച്ച്എഎഫ്.
പാം ബേ സിറ്റി കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ, നൂറുകണക്കിന് നാട്ടുകാരും ബിസിനസ് നേതാക്കളും പങ്കെടുത്തു. 'എല്ലാ ഇന്ത്യക്കാരെയും ഉടൻ പുറത്താക്കുക' എന്നുള്ള ലാങ്വിന്റെ പോസ്റ്റിനെതിരെ ആളുകൾ ശക്തമായി പ്രതിഷേധിച്ചു. പാം ബേയെയും ബ്രെവാർഡ് കൗണ്ടിയെയും മാത്രമല്ല, ഫ്ലോറിഡ സംസ്ഥാനത്തെയും അമേരിക്ക എന്ന രാജ്യത്തെയും ലാങ്വിൻ അപമാനിച്ചു എന്നും അവർ പറഞ്ഞു. ലാങ്വിൻ എന്ന കാൻസർ നീക്കം ചെയ്യണമെന്ന് ഒരാൾ യോഗത്തിൽ പറഞ്ഞു. വിദ്വേഷവും വെളുത്ത വർഗ്ഗമേധാവിത്വവുമാണ് അദ്ദേഹം കൊണ്ടുനടക്കുന്നതെന്നും തുറന്നടിച്ചു.
ജനസംഖ്യയിൽ 1.2 ശതമാനമേ അല്ലെങ്കിലും അമേരിക്കൻ വരുമാനനികുതിയിൽ 5 മുതൽ 6 ശതമാനം വരെ ഇന്ത്യൻ-അമേരിക്കക്കാർ സംഭാവന ചെയ്യുന്നതാണെന്ന് ഇന്ത്യൻ അമേരിക്കൻ ബിസിനസ് അസോസിയേഷൻ ചേംബർ പ്രസിഡന്റ് പ്രശാന്ത് പട്ടേൽ ചൂണ്ടിക്കാട്ടി. മാപ്പ് പറയണം, രാജിവെക്കണം അല്ലെങ്കിൽ ഗവർണറെ സമീപിച്ച് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണം എന്ന് കൗൺസിലിനോട് വക്താക്കൾ ആവശ്യപ്പെട്ടു. അവസാന വോട്ടെടുപ്പിൽ 4-1ന് ലാങ്ങെവിനെതിരെ കൗൺസിൽ വിധി പറഞ്ഞു. ഗവർണർ റോൺ ഡിസാന്റിസിനോട് അദ്ദേ സസ്പെൻഡ് ചെയ്യണമെ കൗൺസിൽ ശുപാർശ ചെയ്തു.