പാക്കിസ്ഥാനി അമേരിക്കൻ പൗരനു വിർജീനിയയിൽ ഹിന്ദു കൊയലീഷൻ പിന്തുണ

New Update
Vsbb

വിർജീനിയ ഹൗസ് ഓഫ് ഡെലിഗേറ്റസിലേക്കു ഡിസ്‌ട്രിക്‌ട് 27ൽ നിന്നു മത്സരിക്കുന്ന പാക്കിസ്ഥാനി അമേരിക്കൻ പൗരൻ ജുനൈദ് ഖാന് അപ്രതീക്ഷിത പിന്തുണ നൽകി അമേരിക്കൻ ഹിന്ദു കൊയലീഷൻ. വലതു ചായ്‌വുള്ള ഹിന്ദു സംഘടനയുടെ എൻഡോഴ്സ്മെന്റ് സാധാരണ ലഭിക്കാറുള്ളത് ഇന്ത്യൻ വംശജർക്കു മാത്രമാണ്. 

Advertisment

സൈബർ സെക്യൂരിറ്റി വിദഗ്ദ്ധനായ ഖാൻ അമേരിക്കയുടെ സ്ഥാപക പിതാക്കൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ മാനിക്കുന്ന സ്ഥാനാർഥിയാണെന്നു എ എച് സി വക്താവ് ശ്രീലേഖ പല്ലെ ചൂണ്ടിക്കാട്ടി.

തെരുവുകളിലെ സുരക്ഷയ്ക്കും മെച്ചപ്പെട്ട സ്കൂളുകൾക്കും ഉത്തരവാദിത്തമുള്ള ഭരണത്തിനും ഖാൻ മുൻതൂക്കം നൽകുന്നത് അമേരിക്കൻ ഹിന്ദുക്കൾ ഇഷ്ടപ്പെടുന്നുവെന്നു അവർ പറഞ്ഞു.  

ഒരു പതിറ്റാണ്ടായി വിർജിനിയയിൽ ജീവിക്കുന്ന ഖാൻ നേരിടുന്നത് ഡെമോക്രാറ്റ് അട്ടൂസ റീസറെയാണ്. ഡിസ്ട്രിക്ടിലെ ജനസംഖ്യയിൽ കുടിയേറ്റക്കാർ വർധിച്ചു കൊണ്ടിരിക്കുന്നതു നവംബർ നാലിനു നടക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കാം. ഡെമോക്രറ്റുകൾക്കു കരുത്തേറിയ ഡിസ്‌ട്രിക്‌ട് ആണിത്.

Advertisment