പാക്കിസ്ഥാന്റെ ഭീകരബന്ധം ചൂണ്ടിക്കാട്ടുന്ന ഹിന്ദു സംഘടനയുടെ ബിൽബോർഡ് കലിഫോർണിയയിൽ

New Update
Bvfhvv

കലിഫോർണിയ ബേ ഏരിയയിൽ ഉയർന്ന പുതിയ ബിൽബോർഡ് പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കിലേക്കു വിരൽ ചൂണ്ടുന്നു. അതിർത്തി കടന്നു കശ്മീരിലെ സ്വച്ഛഭൂമിയിൽ എത്തിയ ഭീകരർ 26 പേരെയാണ് ഹിന്ദുക്കളാണെന്നു ഉറപ്പു വരുത്തിയ ശേഷം കൂട്ടക്കൊല ചെയ്തത്.  

Advertisment

സാൻ മത്തേയോ പാലത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള ബോർഡ് ഏപ്രിലിൽ നടന്ന ആക്രമണത്തിന്റെ മതപരമായ സ്വഭാവം എടുത്തു കാട്ടാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അത് സ്ഥാപിച്ച യുണൈറ്റഡ് ഹിന്ദു കൗൺസിൽ പറയുന്നു.

"ഇന്ത്യ മനുഷ്യത്വത്തിനു വേണ്ടിയും പാക്കിസ്ഥാൻ ഭീകരതയ്ക്കു വേണ്ടിയും നിലകൊള്ളുന്നു," ഒരു ബോർഡിൽ എഴുതിയിരിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വൈവിധ്യമാർന്ന, ഏറ്റവും വലിയ ജനാധിപത്യമാണ്. ഒസാമ ബിൻ ലാദനെ ഒളിപ്പിച്ചു വച്ച, ഭീകരവാദത്തെ പരിപോഷിപ്പിക്കുന്ന പാക്കിസ്ഥാനെ ഇന്ത്യയുമായി തുല്യതയുള്ള രാജ്യമായി കരുതേണ്ട."

മറ്റൊരു ബോര്ഡിൽ ഉയർത്തുന്ന ചോദ്യം: "പഹൽഗാമിൽ കൊല്ലപ്പെട്ടവരോട് ഹിന്ദുവാണോ എന്നു ചോദിച്ചിട്ടാണ് വെടിവച്ചത്. അപ്പോൾ ഭീകരതയ്ക്കു മതമുണ്ടോ?"

പഹൽഗാം കൂട്ടക്കുരുതിയും കശ്മീരി ഹിന്ദുക്കൾക്കെതിരെ നടന്നിട്ടുള്ള അക്രമങ്ങളും എടുത്തു കാട്ടുന്ന www.PakistanTerrorism.com എന്ന വെബ്സൈറ്റിലേക്കു ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു: "കശ്മീരിൽ ഹിന്ദുക്കളെ ആക്രമിക്കുമ്പോൾ ലോകം മൗനം പാലിക്കുന്നത് അസ്വീകാര്യമാണ്. പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ ഓര്മ പ്രചാരണം കൊണ്ടോ രാഷ്ട്രീയ നീക്കങ്ങൾ കൊണ്ടോ തുടച്ചു കളയാൻ ഞങ്ങൾ അനുവദിക്കില്ല."