/sathyam/media/media_files/2025/09/04/nnnb-2025-09-04-03-25-25.jpg)
ഹിന്ദുക്കൾക്കെതിരെ വിദ്വേഷം ചൊരിഞ്ഞ വൈറ്റ് ഹൗസ് അഡ്വൈസർ പീറ്റർ നവറോയെ ഡിസ്‌മിസ് ചെയ്യാൻ ഹിന്ദുപാക്ടിന്റെ ഭാഗമായ അമേരിക്കൻ ഹിന്ദുസ് എഗൈൻസ്റ് ഡിഫമേഷൻ (എ എച് എ ഡി) പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ബ്രാഹ്മണർ ജനങ്ങളെ ചൂഷണം ചെയ്തു ലാഭം കൊയ്യുന്നു എന്നു നവറോ പറഞ്ഞത് കടുത്ത ഹൈന്ദവ വിദ്വേഷമാണെന്നു അവർ ചൂണ്ടിക്കാട്ടി.
ഒരു ബില്യണിലധികം വരുന്ന ഒരു സമുദായത്തെയും ഇന്ത്യൻ പ്രധാനമന്ത്രിയേയും കടന്നാക്രമിക്കയാണ് അയാൾ ചെയ്തത്.
കോളനി വാഴ്ചയുടെ കാലത്തു ഹിന്ദു സമുദായത്തെ ഭിന്നിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ആയുധം നവറോ പുറത്തെടുത്തതാണ്. ജനാധിപത്യ സഖ്യ രാഷ്ട്രത്തെ അധിക്ഷേപിക്കാൻ ജാതി ആയുധമാക്കുന്നത് അടിസ്‌ഥാനപരമായി അതിക്രമമാണ്.
"ഇത് വിദേശനയമല്ല," ഹിന്ദുപാക്‌ട് എക്സിക്യൂട്ടീവ് ചെയർ അജയ് ഷാ പറഞ്ഞു. "ഇത് ഹൈന്ദവ വിദ്വേഷമാണ്. പീറ്റർ നവാറോയെ പോലുള്ളവർക്ക് അമേരിക്കയുടെ പൊതു ജീവിതത്തിൽ ഇടമില്ല."
നരേന്ദ്ര മോദി കാവിയുടുത്തു ധ്യാനിക്കുന്ന ചിത്രം നവറോ പ്രസിദ്ധീകരിച്ചത് നിന്ദ്യമാണ്. ധർമത്തിൽ അധിഷ്‌ഠിതമായ പാവന കൃത്യമാണ് ധ്യാനം. ഹൈന്ദവ ആധ്യാത്മികതയുടെ മേലുള്ള കടന്നാക്രമണമാണ് നവറോ നടത്തിയത്.