/sathyam/media/media_files/2025/12/29/c-2025-12-29-06-10-53.jpg)
പെൻസിൽവേനിയയിൽഇന്ത്യൻ അമേരിക്കൻ നയിക്കുന്ന മോണ്ട്ഗോമറി കൗണ്ടി രണ്ടു കക്ഷികളും യോജിച്ചു ബജറ്റ് പാസാക്കി അപൂർവ ചരിത്രം സൃഷ്ടിച്ചു. 865,000 ജനസംഖ്യയുള്ള കൗണ്ടിയിൽ $1.2 ബില്യൺ ബജറ്റിനു മുൻകൈയെടുത്തത് കമ്മീഷണർ നീൽ മഖീജ.
വലുപ്പത്തിൽ സംസ്ഥാനത്തെ മൂന്നാം സ്ഥാനമുള്ള കൗണ്ടിയിൽ പാർപ്പിട നിർമാണത്തിനാവും ഇതിൽ മുൻഗണന.
തിരഞ്ഞെടുപ്പുകളിൽ മാറിയും മറിഞ്ഞും വോട്ട് ചെയ്യുന്ന സംസ്ഥാനത്തെ രാഷ്ട്രീയമായി ഏറെ സ്വാധീനമുള്ള കൗണ്ടിയിൽ ഇരു കക്ഷികളും ഒന്നിച്ചൊരു ബജറ്റ് പാസാക്കുന്നത് അപൂർവമാണ്.
ഫിലാഡൽഫിയയുടെ സബർബൻ മേഖലകളിൽ പാർപ്പിട പ്രശ്‌നം രൂക്ഷമാണ്. ആരോഗ്യ രക്ഷയ്ക്കും സുരക്ഷാ നടപടികൾക്കും ബജറ്റിൽ $7.2 മില്യൺ കൊള്ളിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ ലോ സ്കൂൾ അധ്യാപകനായിരുന്ന മഖീജ ബോർഡ് ഓഫ് കമ്മീഷണേഴ്സ് ചെയർമാൻ എന്ന നിലയിൽ ബജറ്റ്, പബ്ലിക് സേഫ്റ്റി, ഹ്യൂമൻ സർവീസസ്, ക്രിമിനൽ ജുഡീഷ്യൽ സിസ്റ്റം എന്നിവയുടെ ചുമതല വഹിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us