ട്രംപ് മാംദാനി കൂടിക്കാഴ്ച്ചയുടെ വിജയം ന്യൂ യോർക്കിനു നല്ലതെന്നു ഹോക്കൽ

New Update
G

പ്രസിഡന്റ് ഡോണൾഡ് ട്രംപും ന്യൂ യോർക്ക് നിയുക്ത മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ വൈറ്റ് ഹൗസിൽ വെള്ളിയാഴ്ച്ച നടന്ന കൂടിക്കാഴ്ചയെ ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ സ്വാഗതം ചെയ്‌തു. ചർച്ച ഫലപ്രദമായെന്നും ട്രംപ്-മാംദാനി തുറന്ന പോരാട്ടം അവസാനിച്ചെന്നും വ്യക്തമായതിനു പിന്നാലെയാണിത്.

Advertisment

ന്യൂ യോർക്കിനുള്ള വാഗ്ദ‌ാനം ട്രംപ് പുതുക്കിയതിനെ ഹോക്കൽ സ്വാഗതം ചെയ്‌തു. മാംദാനിയെ ട്രംപിന്റെ പാർട്ടിയിൽ ചിലർ 'ജിഹാദി' എന്നു വിളിച്ചത് അദ്ദേഹം അവഗണിച്ചതിൽ അവർ സംതൃപ്ത‌ി രേഖപ്പെടുത്തുകയും ചെയ്തു. ഗവർണർ തിരഞ്ഞെടുപ്പിൽ ഹോക്കലിന്റെ റിപ്പബ്ലിക്കൻ എതിരാളിയാവുന്ന റെപ്. എലിസാ സ്റ്റെഫാനിക് ആണ് ആ ആരോപണം ഉയർത്തിയത്. അത് മുസ്ലിംകളോടുള്ള വിദ്വേഷമാണെന്നു ഹോക്കൽ പറഞ്ഞു. "ന്യൂ യോർക്കിൽ അതുകൊണ്ടു ഗുണമില്ല."

ഹോക്കലിനെതിരെ ട്രംപ് രംഗത്തിറങ്ങില്ല എന്നും നിരീക്ഷകർ കരുതുന്നുണ്ട്.

ന്യൂ യോർക്കിനു വേണ്ടി ട്രംപിനോടും മാംദാനിയോടും സഹകരിക്കുമെന്ന് അവർ വ്യക്തമാക്കി. "എന്നാൽ നമ്മുടെ മൂല്യങ്ങൾ അപകടത്തിലാക്കാൻ ശ്രമിച്ചാൽ അതിനെ നേരിടും."

Advertisment