New Update
/sathyam/media/media_files/2025/12/17/v-2025-12-17-05-59-19.jpg)
ലോസ് ഏഞ്ചൽസ്: പ്രമുഖ ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറെയും ഭാര്യ മിഷേലിനെയും ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും മകനായ നിക് റെയ്നറെ (32) പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ നിക് റെയ്‌നർ ലോസ് ഏഞ്ചൽസ് കൗണ്ടി പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം.
Advertisment
ഇരുവരുടെയും മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇരുവരുടെയും മൃതദേഹത്തിൽ കത്തിക്കൊണ്ടുണ്ടായ മുറിവുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നിക് റെയ്‌റും റോബ് റെയ്നറും ഒരു പരിപാടിക്കിടെ തർക്കമുണ്ടായതായി കുടുംബ സുഹൃത്തുക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us