ചൂടുള്ള ബാർബിക്യൂ സോസ്; യുവതിക്ക് പൊള്ളലേറ്റതിന് റസ്റ്ററന്‍റിന് 28 ലക്ഷം ഡോളർ പിഴ

New Update
Ffcvv

സാൻ അന്‍റോണിയോയിലെ ബിൽ മില്ലർ ബാർ-ബി-ക്യു റസ്റ്ററന്‍റിൽ നിന്ന് ചൂടുള്ള ബാർബിക്യൂ സോസ് വീണ് പൊള്ളലേറ്റ 19 വയസ്സുകാരിയായ ജെനസിസ് മോണിറ്റിയക്ക് 2.8 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 2023 മേയ് മാസത്തിലാണ് സംഭവം.

Advertisment

റസ്റ്ററന്‍റിൽ നിന്ന് പ്രഭാതഭക്ഷണത്തിനായി ടാക്കോകൾ ഓർഡർ ചെയ്ത മോണിറ്റിയ, സോസ് കണ്ടെയ്നർ എടുക്കുന്നതിനിടെ അത് കാലിൽ വീഴുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. 189 ഡിഗ്രി ഫാരൻഹീറ്റിൽ വിളമ്പിയ സോസ് റസ്റ്ററന്‍റിന്‍റെ താപനില നയം ലംഘിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

അശ്രദ്ധ കാണിച്ചതിന് റസ്റ്ററന്‍റിന് 1.9 മില്യൻ ഡോളർ പിഴയും മോണിറ്റിയുടെ മാനസികവും ശാരീരികവുമായ വേദനകൾക്ക് 900,000 ഡോളറും ചികിത്സാ ചെലവുകൾക്ക് 25,000 ഡോളറും നൽകാനാണ് ജൂറി ഉത്തരവിട്ടത്. 1990കളിൽ ചൂടുള്ള കാപ്പി കാരണം പൊള്ളലേറ്റ ഉപഭോക്താവിന് മക്ഡൊണാൾഡ്‌സ് നഷ്ടപരിഹാരം നൽകേണ്ടിവന്ന കേസുമായി ഈ കേസ് സാമ്യമുള്ളതാണ്.

ടെക്സസിലുടനീളം 75 ശാഖകളുള്ള ബിൽ മില്ലർ ബാർ-ബി-ക്യു ഇതുവരെ വിധിക്കെതിരെ അപ്പീൽ നൽകിയിട്ടില്ല.

Advertisment