സമ്പത്തിന്റെ 95% ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് പ്രഖ്യാപിച്ച് ഹൂസ്റ്റണിലെ ശതകോടീശ്വരന്മാരായ കിൻഡർ ദമ്പതികൾ

New Update
Bnb

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ശതകോടീശ്വരന്മാരായ റിച്ച് കിൻഡറും നാൻസി കിൻഡറും സ്വത്തിന്റെ 95 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യാൻ തീരുമാനിച്ചു. കിൻഡർ ഫൗണ്ടേഷൻ ഈ പ്രഖ്യാപനത്തോടൊപ്പം, ഹൂസ്റ്റണിലെ ചരിത്രപ്രാധാന്യമുള്ള എമാൻസിപ്പേഷൻ പാർക്കിന്റെ വികസനത്തിനായി $18.5 ദശലക്ഷം ചെലവഴിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.

Advertisment

ഫോബ്‌സിന്റെ കണക്കനുസരിച്ച് ഏകദേശം $11.4 ബില്യൻ സമ്പാദ്യമുള്ള ഈ ദമ്പതികൾ രാജ്യത്തെ ഏറ്റവും സമ്പന്നരിൽ ഉൾപ്പെടുന്നു. ഹൂസ്റ്റണിലെ നിരവധി സ്ഥാപനങ്ങൾക്കും ചാരിറ്റികൾക്കുമായി ഇതുവരെ നൂറുകണക്കിന് കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. 

1872ൽ അടിമത്തത്തിൽ നിന്ന് മോചിതരായവർ സ്ഥാപിച്ച എമാൻസിപ്പേഷൻ പാർക്ക്, കറുത്തവരുടെ ചരിത്രത്തിലും സംസ്കാരത്തിലും വലിയ പങ്കുവഹിക്കുന്ന ഒരു സുപ്രധാന കേന്ദ്രമാണ്. നിലവിൽ കിൻഡർ ദമ്പതികളുടെ പേരിൽ ഹൂസ്റ്റൺ നഗരത്തിൽ നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്.

Advertisment