ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട്: ഒരു ഗംഭീര വിജയം

New Update
gvhgfghj

ഹ്യൂസ്റ്റൺ: തിരക്കേറിയ കഷ്ടാനുഭവ ആഴ്ച ആയിരുന്നിട്ടും ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മുട്ട വേട്ട വൻ വിജയമായി. എല്ലാവർക്കും നല്ല സന്തോഷത്തിൻറ്റെ നിമിഷങ്ങളായിരുന്നു എന്നും ഈ പരിപാടി സാധ്യമാക്കിയ സന്തോഷിനും റോജ അടുക്കുഴിയിലും നന്ദി അർപ്പിക്കുന്നതായും ഷീലാ ചേറു പ്രസ്‌താവിച്ചു. ജനപങ്കാളിത്തം വളരെ മികച്ചതായിരുന്നു. ലഘു ഭക്ഷണത്തോടൊപ്പം കളിയും സമ്മാനങ്ങളും ആവേശം കൂട്ടി.

Advertisment

റയാൻ സന്തോഷിൻറ്റെ പ്രാർത്ഥനയോടെ യാണ് പരിപാടി ആരംഭിച്ചത്. ജോയിൻ്റ് സെക്രട്ടറി റോജ സന്തോഷ് എല്ലാവരേയും സ്വാഗതം ചെയ്തു, ഗെയിം നിയമങ്ങൾ ഞങ്ങളുടെ ഷീല ചെറുപ്രസിഡൻ്റ് എമിരിറ്റസ് വിശദീകരിച്ചു. ജഡ്ജി ജൂലി മാത്യു കളി ഉദ്ഘാടനം ചെയ്തു. മുട്ട വേട്ടയിലെ മികച്ച പ്രകടനത്തിന് സമ്മാനാർഹരായ റയാൻ സന്തോഷ്, മിയ ജേക്കബ്, സിഡ്‌നി ജേർണി, ഇവാൻ മാത്യു എന്നിവർക്ക് സംഘാടക സമിതി അഭിനന്ദനങ്ങൾ അറിയിച്ചു. പങ്കെടുത്ത സിയ ജേക്കബ്, ഇവാൻ മാത്യു, സോഫിയ മാത്യു, മിയ ജേക്കബ്, സ്നേഹ സന്തോഷ്, എറിക് ജിതിൻ, നിള ജിതിൻ, ഇവാൻ ജിതിൻ, സ്നേഹ സന്തോഷ്, ആൻ മേരി ജോൺ എന്നിവർക്ക് പ്രേത്യേക നന്ദി അറിയിക്കുകയുണ്ടായി. സംഗീതവും മറ്റു ഗെയിമുകളും കാണികൾക്കു ഇരട്ടി മധുരം പകർന്നു.

പ്രസിഡൻ്റ് പ്രതീശൻ പാണച്ചേരി പരിപാടിയുടെ വിജയത്തിൽ അഭിനനന്ദനവും വിജയികൾക്ക് ആശംസകളും അറിയിച്ചു. മുൻ വിപി ജിജു ജോൺ കുന്നംപള്ളിൽ, നിലവിലെ വിപി ആൻഡ്രൂ പൂവത്ത്, ബിഒടി പ്രസിഡൻ്റ് ഫ്രാൻസിസ് മുടപ്പിളായി, ട്രഷറർ രാജു കല്ലുവീട്ടിൽ, വിമൻസ് ഫോറം പ്രസിഡൻ്റ് ലൈലാ ജേക്കബ്. വർഗീസ് ചെറു, ജിനി ജേർണി, നിഷ ജിതിൻ, മോളി ജോൺ, സന്തോഷ് അടുക്കുഴിയിൽ, ജിജി ജേക്കബ്, ജേക്കബ് പുന്നൻ, ഈത്തൻ ജേക്കബ്, ജോൺ ജേക്കബ്, റെജി ജേക്കബ്, മാത്യൂസ് ജോസഫ് എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. 

Houston Malayali Association
Advertisment