നാസയുടെ പുതിയ ബഹിരാകാശ സഞ്ചാരികളു ടെ പട്ടികയിൽ ഹൂസ്റ്റൺ സ്വദേശി അന്ന മേനോൻ

New Update
Frfc

നാസയുടെ 2025-ലെ ബഹിരാകാശ സഞ്ചാരികളുടെ പുതിയ ബാച്ചിലേക്ക് ഹൂസ്റ്റൺ സ്വദേശിയായ അന്ന മേനോൻ തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

രാജ്യത്തുടനീളം ലഭിച്ച 8,000-ത്തിലധികം അപേക്ഷകരിൽ നിന്നാണ് 10 പേരെ തിരഞ്ഞെടുത്തത്. ബയോമെഡിക്കൽ എൻജിനീയറായ അന്ന, ഭാവിയിലെ ബഹിരാകാശ നിലയത്തിലേക്കും, ചന്ദ്രനിലേക്കും, ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്കായി ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ രണ്ടുവർഷത്തെ കഠിന പരിശീലനം നേടും.

39-കാരിയായ അന്ന മേനോൻ മുൻപ് സ്പേസ്സ് എക്‌സിൽ മിഷൻ സ്പെഷ്യലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. 2024-ലെ പോളാരിസ് ഡോൺ ദൗത്യത്തിൽ വനിതകളുടെ ഉയരം സംബന്ധിച്ച റെക്കോർഡ് സ്ഥാപിക്കുകയും ആദ്യത്തെ വാണിജ്യ സ്പേസ് വാക്ക് പൂർത്തിയാക്കുകയും ചെയ്തിരുന്നു. കൂടാതെ നാസയുടെ മിഷൻ കൺട്രോളിൽ മെഡിക്കൽ ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ എന്നിവയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 2021-ലെ ബഹിരാകാശ സഞ്ചാരികളുടെ ബാച്ചിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജനായ ലെഫ്റ്റനന്റ് കേണൽ അനിൽ മേനോനാണ് അന്നയുടെ ഭർത്താവ്. അനിൽ മേനോൻ 2026-ൽ തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി തയ്യാറെടുക്കുകയാണ്.

നാസയുടെ പുതിയ ബാച്ചിനെ അമേരിക്കയുടെ "അടുത്ത തലമുറ പര്യവേക്ഷകർ" എന്നാണ് അധികൃതർ വിശേഷിപ്പിച്ചത്. ഇത് "പര്യവേഷണത്തിന്റെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമാണെന്ന്" നാസയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ഷോൺ ഡഫി പറഞ്ഞു. അഡ്വാൻസ്ഡ് റോബോട്ടിക്സ്, അതിജീവന പരിശീലനം, ജിയോളജി, ഭാഷകൾ, സ്പേസ് വാക്ക് സിമുലേഷൻ എന്നിവയിലാണ് അന്ന മേനോനും മറ്റ് സഹപ്രവർത്തകർക്കും പരിശീലനം നൽകുന്നത്.

Advertisment