ഹഡ്‌സണ്‍ മലയാളി അസോസിയേഷന്‍ ഓണം ഓഗസ്റ്റ് 30-ന്

New Update
Hhjh

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ പ്രമുഖ മലയാളി സംഘടനയായ ഹഡ്‌സണ്‍ മലയാളി അസോസിയേഷന്റെ (ഹഡ്മ) 2025-ലെ മെഗാ ഓണം ഓഗസ്റ്റ് 30-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ സ്പ്രിംഗ് വാലിയിലുള്ള കക്കിയാത്ത് എലിമെന്ററി സ്‌കൂളില്‍ (സ്റ്റെനം ആക്ക്ഡമി) വച്ച് നടത്തപ്പെടും.

Advertisment

കേരളത്തനിമയോടെ ഓണ പൂക്കളം, തിരുവാതിര, ചെണ്ടമേളം, മാവേലിയുടെ എഴുന്നള്ളത്ത്, നൃത്തനൃത്യങ്ങള്‍, വിഭവസമൃദ്ധമായ സദ്യ എന്നിവയ്ക്കുപുറമെ സാന്ദ്രലയ മീഡീയ അറ്റ്‌ലാന്റാ അവതരിപ്പി്കകുന്ന ശ്രുതിമധുരമായ ഗാനമേള പരിപാടികള്‍ക്ക് കൊഴുപ്പുകൂട്ടും.

തികച്ചും സൗജന്യമായ ഈ പരിപാടിയിലേക്ക് ഭാരവാഹികള്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

അഡ്രസ്: 465 വയല റോഡ്, സ്പ്രിംഗ് വലി, എൻ വൈ 10977.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യാക്കോസ് പാറക്കാട്ട് (845 821 1263, ഷാജി സാമുവേല്‍ (845 269 1543, ബിനു പോള്‍ (845 558 1976), ബല്‍ജി വര്‍ഗീസ് (914 527 5061), പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിജു ജോണ്‍ (845 642 5273). 

Advertisment