ഹഡ്സൺ വാലി മലയാളി അസോസിയേഷൻ ഓണം ആഘോഷം സെപ്റ്റംബർ 14 ഞായറാഴ്ച്ച

New Update
Gggh

ന്യൂയോർക്ക്: ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ ഓണം ആഘോഷം സെപ്റ്റംബർ 14-ന് ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ബ്ലോവെൽറ്റിലെ സെന്റ് പീറ്റേഴ്സ് സീറോ-മലങ്കര കാത്തലിക് ദേവാലയ പാരീഷ് ഹാളിൽ (614 വെസ്റ്റേൺ ഹൈവേ സൗത്ത്, ബ്ലാ‌വേൾട്, ന്യൂ യോർക് 10913.) വെച്ച് നടത്തപ്പെടും.

Advertisment

പരിപാടിയുടെ ഭാഗമായി പൂക്കളം, ഓണസദ്യ, ഓണം നൃത്തങ്ങൾ, സംഗീത പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

രാധാകൃഷ്ണ കുഞ്ഞുപിള്ള (914-497-7913), സജി പോത്തൻ (845-642-9161) എന്നിവരാണ് പ്രോഗ്രാം കോ-ഓർഡിനേറ്റേഴ്സ് . പ്രസിഡന്റ്- വിശ്വനാഥൻ കുഞ്ഞുപിള്ള , സെക്രട്ടറി-ഷൈമി ജേക്കബ്, ട്രഷറർ-അലക്സ് എബ്രഹാം എന്നിവർ ഓണം ആഘോഷങ്ങളിൽ പങ്കുചേരുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

Advertisment