/sathyam/media/media_files/2026/02/03/v-2026-02-03-05-32-26.jpg)
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനു യുഎസ് പ്രസിഡന്റ് ട്രംപുമായി ബന്ധമുണ്ടായിരുന്നു എന്ന ആരോപണം നിലനിൽക്കെ അയാളെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമായി ബന്ധപ്പെടുത്തുന്ന നൂറുകണക്കിനു നിഗൂഢ സന്ദേശങ്ങൾ പുറത്തു വന്നു.
ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചകൾ സൂചിപ്പിക്കുന്ന ഇമെയിലുകൾ ഏറ്റവും ഒടുവിൽ ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തു വിട്ട ശേഖരത്തിലുണ്ട്. അതിൽ 1,000 തവണയെങ്കിലും പുട്ടിന്റെ പേരുണ്ട്. 10,000 പ്രാവശ്യമെങ്കിലും മോസ്കോയും പരാമർശിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ തേൻകെണി ഒരുക്കാൻ റഷ്യയിൽ നിന്നു പെൺകുട്ടികളെ കൊണ്ടുവരാൻ എപ്സ്റ്റീൻ ശ്രമിച്ചുവെന്ന നിഗമനം ഉയർന്നിട്ടുണ്ട്.
എപ്സ്റ്റീൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നു എന്ന കുറ്റം 2018ൽ തെളിഞ്ഞ ശേഷവും പുട്ടിൻ ആ ബന്ധവും തുടർന്നിരുന്നു എന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നത്.
പുട്ടിനെ കാണാൻ സൗകര്യം ചെയ്തു കൊടുക്കുന്ന കാര്യം എന്ന് 2011 സെപ്റ്റംബർ 11നു ഒരാൾ എപ്സ്റ്റീനോടു ചർച്ച ചെയ്യുന്നു. എപ്സ്റ്റീന് സെപ്റ്റംബർ 16നു പുട്ടിനെ കാണാമെന്നു അയാൾ പറയുന്നു.
ഇസ്രയേലി പ്രധാനമന്ത്രി ആയിരുന്ന എഹൂദ് ബാരാക്കിനു പുട്ടിനെ കാണാൻ സൗകര്യം ഒരുക്കാമെന്നു എപ്സ്റ്റീൻ ഇമെയിൽ അയച്ചതായി കാണുന്നു. ബാരാക് അത് തള്ളി.
2014ൽ പുട്ടിനെ കാണാൻ എപ്സ്റ്റീൻ ശ്രമിച്ചതായി ജാപ്പനീസ് വ്യവസായി ജോയ് ഇറ്റോയുടെ ഇമെയിലിൽ കാണുന്നു.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചയെ പറ്റി എപ്സ്റ്റീൻ 2018ൽ പ്രസിഡൻ്റ് ട്രംപിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന സ്റ്റീവ് ബാനാന് ഇമെയിൽ അയച്ചു.
പുട്ടിന്റെ യൂത്ത് ക്ലബ് നേതാവ് മാഷാ ഡ്രോകോവയുമായി എപ്സ്റ്റീൻ അടുപ്പം പുലർത്തി. യുഎസ് സാങ്കേതിക വിദ്യ അടിച്ചു മാറ്റാൻ ശ്രമിച്ചെന്ന് ആരോപണം നേരിട്ട ഡേയ് വൺ വെഞ്ചേഴ്സ് എന്ന സിലിക്കൺ വാലി സ്ഥാപനം ഡ്രോകോവയുടേത് ആയിരുന്നു.
റഷ്യൻ കുറ്റവാളി സംഘങ്ങളുമായും എപ്സ്റ്റീന് ബന്ധം ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us