ഹെലെനി കൊടുംകാറ്റ് ഫ്ലോറിഡയിൽ കരതൊട്ട ശേഷം ദുർബലമായി. കാറ്റഗറി 4 കാറ്റും കനത്ത മഴയുമായി മേഖലയിൽ മുഴുവൻ ജീവനു ഭീഷണിയായി മാറുമെന്നു കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ച കാറ്റു കാറ്റഗറി 1 ആയി ദുർബലപ്പെട്ടു.
വ്യാഴാഴ്ച രാത്രി 11 മണിയോടെ കരതൊട്ടപ്പോൾ മണിക്കൂറിൽ 140 കരുത്തു കാട്ടിയ കാറ്റു വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ ജോർജിയയിലെ വാൾദോസ്തയ്ക്കു 30 മൈൽ വടക്കായി അടിക്കുമ്പോൾ മണിക്കൂറിൽ 70 ആയി കുറഞ്ഞു. തലഹാസിയിൽ നിന്നു 85 മൈൽ വടക്കു കിഴക്കാണ് അപ്പോൾ കാറ്റു വീശുന്നതെന്നു നാഷനൽ ഹരിക്കേൻ സെന്റർ (എൻ എച് സി) പറഞ്ഞു. അറ്റ്ലാന്റായ്ക്കു 100 മൈൽ അകലെ വീശുന്ന കാറ്റു വടക്കോട്ടാണ് നീങ്ങുന്നത്.
കാറ്റിൽ മൂന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കു വൈദ്യുതി നഷ്ടമായി. സ്കൂളുകൾ അടച്ചു. അത്യധികം അപകടകരമായ അവസ്ഥയാണെന്നു എൻ എച് സി പറഞ്ഞു. ജീവനു ഭീഷണിയാണ്. ആളുകൾ പുറത്തിറങ്ങരുത്.
ഫ്ലോറിഡ ബിഗ് ബെൻഡ് മേഖലയിൽ തിരകൾ 20 അടി വരെ ഉയരാൻ സാധ്യതയുണ്ട്. ജോർജിയയും കരോലിനകളും ഭീഷണിയിൽ തന്നെയാണ്.