New Update
/sathyam/media/media_files/2025/03/17/BzVHh2u7ucxp4EuKX5l8.jpg)
ഹൂസ്റ്റൺ : വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. ക്രിസ്റ്റൻ ഷാവേസിനെ (32) ഭർത്താവ് ചാൻസ് ഷാവേസാണ് ഇരുമ്പ് കൊണ്ടുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം രണ്ടായി പിളർന്ന നിലയിൽ അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി. ബുധനാഴ്ച രാവിലെ, വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ എമ്മ ഫോറസ്റ്റ് സ്ട്രീറ്റിലെ ഗേറ്റഡ് കമ്യൂണിറ്റിയിലെ വീടിനുള്ളിൽ നിന്നാണ് ക്രിസ്റ്റനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
ഭർത്താവ് ചാൻസ് ഷാവേസിനെ വീടിനടുത്ത് അറസ്റ്റ് ചെയ്തു. പ്രതി ഇരുമ്പ് കൊണ്ടുള്ള ആയുധം ഉപയോഗിച്ച് ഭാര്യയുടെ തലയിൽ പല തവണ അടിച്ചു. ആയുധം ആക്രമത്തിനിടെ രണ്ടായി പിളർന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.ഇന്ന് പ്രതിയെ ജില്ലാ കോടതിയിൽ ഹാജരാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us