ടെക്സസിലെ അൽവാരാഡോ ഹൈസ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

New Update
Vhb

ടെക്സസ്: ടെക്സസിലെ അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപികയായിരുന്ന ചെൽസി സ്പില്ലേഴ്സിനെ (33) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18-ന് വീട്ടിൽ ചെൽസിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് ചെൽസി മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

Advertisment

ഒക്ടോബർ 20-നാണ് ഒളിവിൽപ്പോയ ബ്രാൻഡൻ ആഷ്ലിയെ ഗ്രൈംസ് കൗണ്ടിയിലെ ബെഡിയാസിൽ വച്ച് പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾക്കായി ആഷ്ലിയെ ജോൺസൺ കൗണ്ടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisment