തീപിടുത്ത സാധ്യത; യുഎസിലെ 1.35 ലക്ഷം സാന്റാഫെ എസ് യുവികൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായ്

New Update
Ggh

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനി, യു.എസിലെ തങ്ങളുടെ ജനപ്രിയ മോഡലായ സാന്റാ ഫെ എസ്‌യുവിയുടെ 1.35 ലക്ഷത്തിലധികം യൂണിറ്റുകൾ തിരിച്ചുവിളിച്ചു. തീപിടുത്ത സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ സുരക്ഷാ മുൻകരുതൽ നടപടി. യു.എസ്. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനാണ് (എൻ എച്ച് ടി എസ് എ) ഇക്കാര്യം അറിയിച്ചത്. തിരിച്ചുവിളിക്കാൻ കാരണമായ തകരാർ സ്റ്റാർട്ടർ മോട്ടോറുമായി ബന്ധപ്പെട്ടുള്ളതാണ്. 2.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ഘടിപ്പിച്ച ചില സാന്റാ ഫെ എസ്യുവികളിൽ അസംബ്ലിംഗ് സമയത്ത് സ്റ്റാർട്ടർ മോട്ടോറിന്റെ സംരക്ഷണ കവർ ശരിയായി സ്ഥാപിച്ചിട്ടില്ല എന്ന് കണ്ടെത്തി.

Advertisment

ഈ നിർമ്മാണ തകരാർ കാരണം ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത വർദ്ധിക്കുന്നു. ഒരു കൂട്ടിയിടിയോ അപകടമോ ഉണ്ടാകുന്ന സാഹചര്യത്തിൽ ഈ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിലേക്ക് നയിച്ചേക്കാം. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഹ്യുണ്ടായ് ഈ വാഹനങ്ങൾ അടിയന്തരമായി തിരിച്ചുവിളിച്ചത്. 2024, 2025 മോഡൽ സാന്റാ ഫെ എസ്യുവികൾക്കാണ് തിരിച്ചുവിളി ബാധകം.

2023 ഡിസംബർ 28 നും 2025 ജൂലൈ 7 നും ഇടയിൽ ഹ്യുണ്ടായുടെ അലബാമ നിർമ്മാണ പ്ലാന്റിൽ നിർമ്മിച്ച യൂണിറ്റുകളാണിത്. തകരാർ ബാധിച്ച വാഹനങ്ങളുടെ ഉടമകളെ ഉടൻ ബന്ധപ്പെടുമെന്നും, ആവശ്യമായ സൗജന്യ അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

Advertisment