ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ - ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

New Update
Hgfhh

ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പെൻസിൽവാനിയ ഘടകം നടത്തുന്ന 79 -ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഇന്ന് വൈകിട്ട് 4 .00 മണി ( ഇ എസ് ടി )ക്ക് ഫിലാഡൽഫിയയിലെ ക്രിസ്റ്റോസ് ചർച്ച് ഓഡിറ്റോറിയത്തിൽ (9999 ഗാന്ററി ആർഡി ഫിലാഡെൽഫിയ, പി എ 19115) വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറുക.

Advertisment

കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. കേരള രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ 2019 മുതൽ കാസർഗോഡ് എംപിയാണ്. പൊതുസംവാദങ്ങളിലും ടെലിവിഷൻ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും മൂർച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ്  രാജ്മോഹൻ ഉണ്ണിത്താൻ.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഗാനമേള, നൃത്തരൂപം, മിമിക്രി, സ്റ്റാൻഡ് അപ്പ് കോമഡി, ചെണ്ടമേളം ഉൾപ്പെടെ മികച്ച കലാപ്രകടങ്ങളാണ് ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത സിനിമ പിന്നണി ഗായകർ പന്തളം ബാലൻ അവതരിപ്പിക്കുന്ന ഗാനസന്ധ്യ പരിപാടിക്ക് മികവ് കൂട്ടും. നിരവധി മലയാള സിനിമകളിൽ പിന്നണി ഗാനം ആലപിച്ചിട്ടുള്ള പന്തളം ബാലൻ ദേവരാജൻ മാസ്റ്റർ അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്‌ക്കാരം, വയലാർ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് എന്നിവക്ക് പുറമെ എണ്ണായിരം ഗാനമേള വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്.

പ്രശസ്ത കോമേഡിയനും കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാടിൻറ്റെ നേതൃത്വത്തിൽ കോമഡി ഷോ അരങ്ങേറും. ഗോഡ് ഫാദർ, റാംജി റാവ് സ്പീകിംഗ് പോലെ നിരവധി സിനിമകളിലും, ബഡായി ബംഗ്ലാവ്, പൊളിട്രിക്‌സ് ഉൾപ്പെടെയുള്ള നിരവധി ടെലിവിഷൻ ഷോകളിൽ സ്ക്രിപ്റ്റ് റൈറ്റർ ആയും ശോഭിച്ചിട്ടുള്ള അദ്ദേഹം മികച്ച സ്റ്റാൻഡ് അപ്പ് കോമേഡിയനുമാണ്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾക്ക് പുറമെ, സാമൂഹിക സാംസ്കാരിക നേതാക്കളും അമേരിക്കൻ പൊളിറ്റിക്സ് പ്രെതിനിധികളായി പെൺസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ഷെരിഫ് സ്ട്രീറ്റ്, പെൺസിൽവാനിയ സ്റ്റേറ്റ് റെപ് ഷോൺ ഡോഹട്രി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

പ്രവാസി ഇന്ത്യൻ സമൂഹം എന്ന നിലയിൽ ഇന്ന് നമ്മൾ ആസ്വദിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കിയ ധീരരായ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും ത്യാഗത്തെ ഓർമ്മിക്കാനും ആഘോഷിക്കാനുമുള്ള സമയമാണിതെന്നും ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഐ. ഒ. സി. കേരള ചാപ്റ്റർ പെൻസിൽവാനിയ ഘടകം ഭാരവാഹികൾ അറിയിച്ചു.

പരിപാടിയോടനുബന്ധിച്ചു നടക്കുന്ന നറുക്കെടുപ്പിൽ വിജയികൾക്ക് ഗ്ലോബൽ ട്രാവെൽസ്, പെപ്പെർ പാലസ്, ന്യൂയോർക് ലൈഫ് എന്നിവർ സ്പോൺസർ ചെയുന്ന സമ്മാനങ്ങളും വിതരണം ചെയ്യപ്പെടുന്നതാണ് അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികൾ സമാപിക്കുക. പ്രവേശനം തികച്ചും  സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: പ്രെസിഡൻറ്റ് ഡോ. ഈപ്പൻ ഡാനിയേൽ 215 262 0709 . ചെയർമാൻ സാബു സ്കറിയ 267 980 7923, ജനറൽ സെക്രട്ടറി- സുമോദ് റ്റി നെല്ലിക്കാല 267 322 8527 . ട്രെഷറർ- ഫിലിപ്പോസ് ചെറിയാൻ- 215 605 7310, അലക്സ് തോമസ് 215 850 5268 ജീമോൻ ജോർജ് 267 970 4267

Advertisment