Advertisment

എച് എ എഫിന്റെ പരാതിയിലെ രേഖകൾ പുറത്ത്, കള്ളി പൊളിഞ്ഞുവെന്നു ഐ എ എം സി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vggtyy

വാഷിംഗ്ടൺ :ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ ജഡ്‌ജ്‌ അമിത് പി. മേത്ത തള്ളിക്കളഞ്ഞ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷന്റെ (എച് എ എഫ്) പരാതിയോടൊപ്പം സമർപ്പിച്ചിരുന്ന സുപ്രധാന രേഖകൾ കോടതി പുറത്തു വിട്ടു. ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (ഐ എ എം സി) ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾക്കും വ്യക്തികൾക്കും എതിരെ എച് എ എഫ് ഉന്നയിച്ച വാദങ്ങളെല്ലാം വ്യാജവും അടിസ്ഥാന രഹിതവുമാണെന്നു രേഖകൾ തെളിയിക്കുന്നതായി 

ഐ എ എം സി ചൂണ്ടിക്കാട്ടി.

Advertisment

"സുതാര്യതയ്ക്കും നിയമവാഴ്ചയ്ക്കും സുപ്രധാന ദിവസമാണിത്," ഐ എ എം സി പ്രസിഡന്റ് മുഹമ്മദ് ജവാദ് ചൂണ്ടിക്കാട്ടി. "ഇന്ത്യൻ അമേരിക്കൻ പ്രവാസികളെ സ്വാധീനിക്കാൻ എച് എ എഫും അവരുടെ പിന്നിലുള്ള ശക്തികളും നടത്തുന്ന ശ്രമങ്ങൾ മനസിലാക്കാൻ ഈ കോടതി രേഖകൾ സഹായിക്കും."



2021ൽ ഫയൽ ചെയ്ത പരാതിയിൽ പറയുന്നത് ഐ എ എം സി, ഹിന്ദുസ് ഫോർ ഹ്യുമൻ റൈറ്സ്, റട്ട്ഗേഴ്സ് യൂണിവേഴ്സിറ്റി പ്രഫസർ ഓഡ്രി ട്രൂഷ്‌കെ, ഫിയക്കൊന മുൻ ചെയർമാൻ ജോൺ പ്രഭുദാസ് എന്നിവർ എച് എ എഫിനെ കുറിച്ച് വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകൾ 'അൽ ജസീറ' വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചു എന്നാണ്.



ആ പ്രസ്താവനകളിൽ അപകീർത്തി ഉണ്ടാക്കുന്ന ഒന്നുമില്ലെന്ന്‌ 2022ൽ ജഡ്‌ജ്‌ മേത്ത കണ്ടെത്തി. എച് എ എഫിനു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി ജെ പിയോടും ബന്ധമില്ലെന്ന വാദവും അദ്ദേഹം തള്ളി. "ഹിന്ദു മേധാവിത്വ പാർട്ടി എന്നു വിശേഷിപ്പിക്കുന്ന പാർട്ടിയാണ് ഇന്ത്യയിൽ ഭരിക്കുന്നത്.

എച് എ എഫിന് അവരുമായി ബന്ധമുണ്ട്," അദ്ദേഹം കുറിച്ചു.എച് എ എഫിനു ഇന്ത്യയിലെ ഹിന്ദു മേധാവിത്വ അർധസൈനിക വിഭാഗങ്ങളുമായുള്ള ബന്ധം കോടതിയിൽ തെളിഞ്ഞെന്നു പരാതി തള്ളപ്പെട്ടതിനു ശേഷം അഭിഭാഷകൻ ഡാനിയൽ സള്ളിവൻ ചൂണ്ടിക്കാട്ടി. ആർ എസ്എസിന്റെ യുഎസ് ശാഖാ വൈസ് പ്രസിഡന്റിന്റെ പുത്രനാണ് എച് എ എഫ് ട്രഷറർ എന്നത് അവർക്കു നിഷേധിക്കാൻ കഴിഞ്ഞില്ല. അയാളുടെ കുടുംബം 2018ൽ എച് എ എഫിനു ഗണ്യമായ തുക സംഭാവന നൽകി എന്നതും നിഷേധിക്കാൻ കഴിഞ്ഞില്ല.



ഹിന്ദു ദേശീയവാദികളുമായി എച് എ എഫിനുള്ള കൂടുതൽ ബന്ധങ്ങൾ ഇനി പുറത്തു വരുമെന്ന് ജവാദ് പറഞ്ഞു. "ഐ എ എം സിയെ നിശബ്ദമാക്കാനും വിരട്ടാനും എച് എ എഫ് നടത്തിയ ശ്രമത്തിനു വ്യക്തമായ തിരിച്ചടിയേറ്റു. അവർ ഹിന്ദു മേധാവിത്വ വാദികളുടെ ലോകത്തു ആഴത്തിൽ വേരോടിയാണ് നിൽക്കുന്നതെന്ന് നിഷേധിക്കാൻ കഴിയില്ല."















 

 

 

Advertisment