ന്യൂ യോർക്കിൽ മേയർ സ്ഥാനാർഥിയെ ഐ സി ഇ അറസ്റ്റ് ചെയ്തു, വിലങ്ങു വച്ചു

New Update
Xhxjcj

ന്യൂ യോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന സിറ്റി കംപ്ട്രോളർ ബ്രാഡ് ലാൻഡറെ ഐ സി ഇ ഏജന്റുമാർ അറസ്റ്റ് ചെയ്തു. ലോവർ മൻഹാട്ടൻ കോടതിയിൽ വച്ച് അദ്ദേഹത്തെ വിലങ്ങു വയ്ക്കുകയും ചുമരിൽ ചേർത്തു നിർത്തുകയും ചെയ്തു.

Advertisment

ഏജന്റുമാർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഒരു കുടിയേറ്റക്കാരി ഡെമോക്രാറ്റിക്‌ പാർട്ടി നേതാവായ ലാൻഡറുടെ കൂടെ ഉണ്ടായിരുന്നു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞത് നിയമപാലകരെ ആക്രമിക്കയും ഫെഡറൽ ഓഫിസറെ തടയാൻ ശ്രമിക്കയും ചെയ്തതു കൊണ്ടാണ് ലാൻഡറെ അറസ്റ്റ് ചെയ്തത് എന്നാണ്.

ചൊവാഴ്ച്ച വൈകിട്ട് ലാൻഡറെ വിട്ടയച്ചപ്പോൾ അദ്ദേഹത്തിനു വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. ലാൻഡറുടെ ഭാര്യ മെഗ് ബാർനട്ടും ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഫോളി സ്‌ക്വയറിൽ നൂറുകണക്കിനാളുകളാണ് ലാൻഡറെ സ്വീകരിക്കാൻ എത്തിയത്. അദ്ദേഹത്തിന്റെ പേരെഴുതിയ ബോർഡുകൾ അവർ ഉയർത്തിപ്പിടിച്ചു. 

ലാൻഡർക്കു എതിരായ ക്രിമിനൽ ആരോപണങ്ങൾ ഉപേക്ഷിച്ചെന്നു ഹോക്കൽ പറഞ്ഞപ്പോൾ ജനക്കൂട്ടം ആർത്തു വിളിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ ഇന്റെനെറ്റിൽ കണ്ടപ്പോഴാണ് താൻ ഇമിഗ്രെഷൻ കോടതിയിൽ പാഞ്ഞെത്തിയതെന്നു ഹോക്കൽ പറഞ്ഞു.

പോളിംഗിൽ മൂന്നാം സ്ഥാനത്തു നിന്ന ലാൻഡർ കഴിഞ്ഞ ദിവസം പുതിയ എൻഡോഴ്‌സ്‌മെന്റ് നേടി. മുൻ ഗവർണർ ആൻഡ്രൂ കോമോ അന്ന് പോളിംഗിൽ ഒന്നാമത് നിൽക്കുന്നത്.

രണ്ടാം സ്ഥാനത്തു നിന്ന സോഹ്രാൻ മാംദാനിയെ എതിർത്തു 'ടൈംസ്' പത്രാധിപ സമിതി പുറത്തു വന്നിട്ടുണ്ട്. "ഒരു ഡസൻ ന്യൂ യോർക്ക് പൗരന്മാരുടെ അഭിപ്രായം മാത്രമാണ് അതെന്നു മാംദാനി പറഞ്ഞു.

Advertisment