/sathyam/media/media_files/2025/08/26/cggvv-2025-08-26-03-36-30.jpg)
കുറ്റവാളി സംഘാംഗമെന്നു ഐ സി ഇ ആരോപിക്കുന്ന കിൽമാർ അബ്‌റീഗോ ഗാർഷ്യയെ കോടതി മോചിപ്പിച്ചു നാലാം നാൾ ഏജൻസി വീണ്ടും കസ്റ്റഡിയിൽ എടുത്തു. അദ്ദേഹത്തെ യുഗാണ്ടയിലേക്കു നാടു കടത്താനാണ് സാധ്യതയെന്നു അഭിഭാഷകർ പറഞ്ഞു.
തിങ്കളാഴ്ച്ച രാവിലെ 6:30നു ബാൾട്ടിമോറിലെ ഫീൽഡ് ഓഫിസിൽ ഹാജരായപ്പോഴാണു മെരിലാൻഡ് നിവാസിയെ ഐ സി ഇ കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച്ച ആയിരുന്നു മനുഷ്യക്കടത്തു കുറ്റം ആരോപിക്കപ്പെട്ട ഗാർഷ്യയെ (30) ടെന്നസി കോടതി വിട്ടയച്ചത്.
മെരിലാൻഡിൽ ഭാര്യയും മൂന്നു കുട്ടികളുമുള്ള അയാളെ മാർച്ചിൽ 'അബദ്ധത്തിൽ' എൽ സാൽവഡോറിലേക്കു നാടു കടത്തിയിരുന്നു. പിന്നീടു സുപ്രീം കോടതി വരെ ആവശ്യപ്പെട്ടിട്ടാണ് ജൂണിൽ തിരിച്ചു കൊണ്ടുവന്നത്.
കുറ്റം സമ്മതിച്ചാൽ കോസ്റ്റ റിക്കയിലേക്കു അയക്കാമെന്നു അധികൃതർ വാഗ്ദാനം ചെയ്തെന്നു അഭിഭാഷകർ പറയുന്നു. ഗാർഷ്യ അത് സ്വീകരിച്ചില്ല. യുഗാണ്ടയിലേക്കു അയക്കും എന്നാണ് ഇപ്പോൾ അവർ പറയുന്നത്.