/sathyam/media/media_files/2025/11/09/v-2025-11-09-03-51-59.jpg)
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനയ മനുഷ്യനും നല്ല സുഹൃത്തുമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്നും ട്രംപ് പ്രതികരിച്ചു.
ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള പുതിയ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മോദിയുമായുള്ള തന്‍റെ ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നു എന്ന് ട്രംപ് പ്രതികരിച്ചത്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ വലിയ തോതില്‍ മോദി കുറവ് വരുത്തി. അദ്ദേഹം തന്‍റെ സുഹൃത്താണെന്നും ഞങ്ങള്‍ നിരന്തരം സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇക്കൊല്ലം അവസാനം നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ട്രംപ് താല്‍പര്യപ്പെടുന്നില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ചുള്ള ട്രംപിന്‍റെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us