'അമേരിക്ക ഇടപെട്ടില്ലെങ്കിൽ റഷ്യയോ ചൈനയോ ഗ്രീൻലൻഡ് കൈക്കലാക്കും': ട്രംപ്

New Update
Trump

വാഷിങ്ടൻ ഡി സി: ഗ്രീൻലൻഡിൻ്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ അവിടെ ആധിപത്യം സ്ഥാപിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

'അമേരിക്ക ഇടപെട്ടില്ലെങ്കിൽ റഷ്യയോ ചൈനയോ ഗ്രീൻലൻഡ് കൈക്കലാക്കും. ഇത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. സമാധാനപരമായ ചർച്ചകളിലൂടെ നടന്നില്ലെങ്കിൽ കടുത്ത നടപടികളിലൂടെ ലക്ഷ്യം കാണുമെന്ന്' ട്രംപ് മുന്നറിയിപ്പ് നൽകി. ഗ്രീൻലൻഡ് വിൽപനയ്ക്കുള്ളതല്ലെന്ന് ഡെന്മാർക്കും ഗ്രീൻലൻഡ് അധികൃതരും ആവർത്തിച്ചു. യുഎസ് കോൺഗ്രസിലെ പല അംഗങ്ങളും ഈ നീക്കത്തെ എതിർക്കുന്നുണ്ട്.

Advertisment