ഇല്ലിനോയി: അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ഇന്ത്യൻ വംശജരായ സൈനികരുടെ ത്യാഗങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനായി, ഇല്ലിനോയി ഗവർണ്ണർ ജെ.ബി. പ്രിറ്റ്സ്കർ ജൂൺ 25 'ഇന്ത്യൻ-അമേരിക്കൻ വെറ്ററൻസ് അപ്രീസിയേഷൻ ഡേ' (ഇന്ത്യൻ- അമേരിക്കൻ വേറെറൻസ് അപ്പിറിസി ഷ്യൻ ഡേ) ആയി പ്രഖ്യാപിച്ചു. 2025 മെയ് 20-ന് ഒപ്പിട്ട വിളംബരത്തിലൂടെയാണ് ഈ സുപ്രധാന പ്രഖ്യാപനം.
യു.എസ്. സായുധ സേനയിലെ ഇന്ത്യൻ-അമേരിക്കൻ അംഗങ്ങളുടെ നിസ്വാർത്ഥ സേവനങ്ങളെയും, ഇൻഡോ-അമേരിക്കൻ വെറ്ററൻസ് ഓർഗനൈസേഷന്റെ (IAVO.us) ഈ ദിനത്തിനായുള്ള ശ്രമങ്ങളെയും പ്രഖ്യാപനം അംഗീകരിക്കുന്നു. സൈന്യത്തിനും സമൂഹത്തിനും അവർ നൽകിയ മികച്ച സംഭാവനകളെ പ്രകീർത്തിക്കുന്ന ഈ ദിനം ആഘോഷിക്കാനും അനുസ്മരിക്കാനും എല്ലാ പൗരന്മാരോടും ഗവർണ്ണർ ആഹ്വാനം ചെയ്തു.
ഇന്ത്യൻ വംശജരായ സൈനികരുടെ നിസ്വാർത്ഥ സേവനങ്ങളെയും അവരുടെ ദേശഭക്തിയെയും അംഗീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പ്രഖ്യാപനം. അമേരിക്കൻ സമൂഹത്തിന്റെ കെട്ടുറപ്പിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യൻ-അമേരിക്കൻ സമൂഹം വഹിക്കുന്ന അവിഭാജ്യമായ പങ്കിനെ ഇത് എടുത്തു കാണിക്കുന്നു. ഈ അംഗീകാരം ഇന്ത്യൻ പ്രവാസി സമൂഹത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്