Advertisment

ക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം

New Update
csxbhjvbsk

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്തിന്റെ ക്‌നാനായ റീജിയണൽ തലത്തിലുള്ള ഉദ്‌ഘാടനം ഒക്ടോബർ 6ന് നടത്തപ്പെടും. ചിക്കാഗോ രൂപതാ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ ഉദ്‌ഘാടനം നിർവഹിക്കും. ചിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

അന്നേ ദിവസം തന്നെ ക്നാനായ റീജിയന്റെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും മിഷൻ ലീഗിന്റെ 2024 - 2025 വർഷത്തെ പ്രവർത്തനങ്ങളുടെ യൂണിറ്റ് തല ഉദ്ഘാടനവും നടക്കും.

അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ എല്ലാ ഇടവകളിലും മിഷൻ ലീഗ് സജീവമായി പ്രവർത്തിച്ചു വരുന്നു.

Advertisment