/sathyam/media/media_files/2025/03/14/LacBl9XIQq2d69YVnCPi.jpg)
സൗത്ത് ഫ്ലോറിഡ: 31-ാം വാർഷികം ആഘോഷിക്കുന്ന നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2025 ലെ പ്രവർത്തന ഉദ്ഘാടനം സംഘടിപ്പിച്ചു. നവകേരളാ മലയാളി അസോസിയേഷന്റെ യുവ പ്രസിഡന്റ്റ് ലിയാന സാമുവലിന്റെ ദേശീയ ഗാനാലാപത്തോടുകൂടി ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി സജീവ് മാത്യു എല്ലാ അസോസിയേഷൻ ഭാരവാഹികളും സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് നവകേരളയുടെ പുതിയ ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളുമായ വൈസ്. പ്രസിഡന്റ് കുര്യൻ വർഗീസ്, സെക്രട്ടറി സജീവ് മാത്യു, ട്രഷറർ രാജൻ ജോർജ്, ജോ. സെക്രട്ടറി ബിജോയ് ഡി. ജോസഫ്, ജോ. ട്രഷറർ ഗോപൻ നായർ, കമ്മിറ്റിയംഗങ്ങൾ കുറിയക്കോസ് പൊടിമറ്റം, എമേഴ്‌സൺ ചാലിശ്ശേരി, ബിബിൻ ജോർജ്, ശിവകുമാർ ദീപക് ആചാരി, പത്മനാഭൻ കുന്നത്ത്, യൂത്ത് കമ്മിറ്റി അംഗങ്ങൾ; പ്രസിഡന്റ്റ് ലിയാന സാമുവൽ, വൈസ് പ്രസിഡന്റ്റ് അലൻ സാജോ പെല്ലിശ്ശേരി, സെക്രട്ടറി ദിയ ദീപക്, ട്രഷറർ ആഞ്ചലിൻ എലവൻതുങ്കൽ, ജെ. എസ് അഞ്ജലി ടൈറ്റസ്, ജെ. ടി ലയ നമ്പ്യാർ, കമ്മിറ്റി ഹിമ വിനോദ് നായർ, ദേവീന വർഗീസ്, റയാൻ പെല്ലിശ്ശേരി, ആൽഫ്രഡ് ചാലിശ്ശേരി, മുതിർന്ന യുവാക്കൾ: ഡെസ്പിന വർഗീസ്, ഹൃദ്യ എമേഴ്‌സൺ, ഹൃദയ എമേഴ്‌സൺ ആബൽ പിയേഴ്സൺ സെക്രട്ടറി) എന്നിവരെ സദസ്സിനു പരിചയപ്പെടുത്തി.
വരുംകാലങ്ങളിൽ നവകേരളയുടെ കെടാത്ത വിളക്കായി , കരുത്തായി നിലകൊള്ളണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. തനിക്ക് ഒരിക്കൽ കൂടി ഈ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആയി തുടരുവാൻ സാധിച്ചതിൽ അഭിമാനത്തോടെയാണ് ഇവിടെ നിൽക്കുന്നതെന്ന് പനങ്ങയിൽ ഏലിയാസ് പറഞ്ഞു. നവകേരളത്തിന്റെ തുടക്കകാരനും, ഫോമയുടെ മുൻ പ്രസിഡന്റും കൂടിയായ ആനന്ദൻ നിറവേൽ നവകേരളയുടെ പുതിയ കമ്മിറ്റിയിൽ നേതൃസ്ഥാനത്തേക്കു കടന്നുവന്നതിൽ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
തുടർന്ന് നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ മുഖ്യ പരിപാടിയായ സിനി സ്റ്റാർ നൈറ്റിന്റെ കിക്കോഫ്, മെഗാ സ്‌പോൺസർ ടിക്കറ്റ് ആനന്ദൻ നിരവേലിനും, കോംപ്ലിമെൻ്ററി ടിക്കറ്റ് ഫാ. എബി എബ്രഹാം, ഫാ. ഷോൺ മാത്യു എന്നിവർക്ക് നൽകികൊണ്ട് തുടക്കം കുറിച്ചു, ഗ്രാൻഡ് സ്പോൺസർമാരായ സജോ പെല്ലിശ്ശേരി, ഡോ. മാത്തുള്ള ഗീവർഗീസ് എന്നിവർ തങ്ങളുടെ ടിക്കറ്റുകൾ ഏറ്റുവാങ്ങി, നിരവധി മറ്റ് ടിക്കറ്റുകൾ വിതരണം ചെയ്തു.