New Update
ന്യു യോർക്ക്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ഓഗസ്റ്റ് 16-ന് ശനിയാഴ്ച രാവിലെ 11 മണിക്ക് റോക്ക് ലാൻഡിലെ ന്യൂ സിറ്റിയിൽ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഓഫ് റോക്ക് ലാൻഡിന്റെ (ഐ.സി.എസ്. ആർ) നേതൃത്വത്തിൽ ഇന്ത്യ ഡേ പരേഡ് നടത്തും.
Advertisment
പരേഡിനായി രാവിലെ 10:30-ന് ന്യൂ സിറ്റി ലൈബ്രറി പാർക്കിംഗ് ലോട്ടിൽ ഒത്തുചേരും. കൃത്യം 11 -നു പരേഡ് തുടങ്ങും. കൗണ്ടി കോർട്ടിന് മുന്നിൽ പരേഡ് സമാപിക്കും. തുടർന്ന് പതാക ഉയർത്തലും വിവിധ കലാപരിപാടികളും നടത്തും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.
ഇതോടൊപ്പം ഭക്ഷണ വിതരണം , വിവിധ സ്റ്റാളുകൾ എന്നിവയും ഉണ്ടാകും.
മലയാളി സംഘടനകളും കൗണ്ടി ടൂറിസവും പരേഡിനെ തുണക്കുന്നു. കഴിയുന്നത്ര പേർ പരേഡിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യര്ത്ഥിക്കുന്നു.