/sathyam/media/media_files/2025/09/29/ccc-2025-09-29-05-55-51.jpg)
യുഎസുമായുള്ള വ്യാപാര ചർച്ചകളിൽ 20 ശതമാനത്തിൽ താഴെ തീരുവയ്ക്കു ഇന്ത്യ ആവശ്യം ഉന്നയിച്ചെന്നു റിപ്പോർട്ട്. പ്രസിഡന്റ് ട്രംപ് ഇന്ത്യക്കു 25% തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നു എന്നതിന്റെ പേരിൽ 25% അധിക തീരുവയുമാണ് ചുമത്തിയിട്ടുള്ളത്.മറ്റു ദക്ഷിണ, ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങൾ 15 മുതൽ 20% വരെയാണ് നൽകുന്നത്.
റഷ്യൻ എണ്ണയുടെ പേരിലുള്ള അധിക തീരുവ നീക്കി കിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് കണ്ടില്ലെന്നു നടിച്ചുള്ള സമീപനം ശരിയല്ലെന്ന് ഇന്ത്യ വാദിക്കുന്നു.
ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പ് വ്യാഴാഴ്ച്ച ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ചൂണ്ടിക്കാട്ടിയിരുന്നു.
ജയ്ശങ്കർ ന്യൂ യോർക്കിൽ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയെ കണ്ടിരുന്നു. ചർച്ചയ്ക്കു ശേഷം റൂബിയോ പറഞ്ഞത് യുഎസിന് ഇന്ത്യ 'നിർണായക മൂല്യം' ഉള്ള രാജ്യമാണ് എന്നാണ്.