ഇറാന്റെ ചബാഹറിൽ യുഎസ് ഉപരോധത്തിൽ നിന്ന് ഇന്ത്യക്കു 6 മാസത്തെ ഒഴിവ്

New Update
L

യുഎസ് ഇറാനു മേൽ ഏർപ്പെടുത്തിയ ഉപരോധം ഇന്ത്യക്കു പങ്കാളിത്തമുളള ചബാഹർ തുറമുഖത്തെയും ബാധിക്കുമെങ്കിലും ഇന്ത്യക്കു ആറു മാസത്തേക്കു അമേരിക്ക ഒഴിവ് അനുവദിച്ചെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. "ഇക്കാര്യം എനിക്ക് സ്ഥിരീകരിക്കാൻ കഴിയും."

Advertisment

റഷ്യൻ എണ്ണ കമ്പനികളുടെ മേലുള്ള യുഎസ് ഉപരോധത്തിന്റെ പ്രത്യാഘാതം ഇന്ത്യ വിലയിരുത്തി വരികയാണെന്നു അദ്ദേഹം വ്യക്തമാക്കി.

മധ്യ ഏഷ്യയിലെ സുപ്രധാന വാണിജ്യ തുറമുഖമായ ചബാഹറിൽ കഴിഞ്ഞ മാസമാണ് യുഎസ് വീണ്ടും ഉപരോധം ഏർപ്പെടുത്തിയത്. ഇസ്ലാമിക രാഷ്ട്രത്തിനു മേൽ പരമാവധി സമ്മർദം ചെലുത്താൻ ആയിരുന്നു ഉദ്ദേശം.

2018ൽ ഇന്ത്യക്കു നൽകിയ ഒഴിവ് അതോടെ ഇല്ലാതായിരുന്നു. അതോടെ അഫ്ഘാനിസ്ഥാനിലേക്ക് ചരക്കുകൾ അയക്കാൻ സുഗമമായ പാത വീണ്ടും അടഞ്ഞു. ഇപ്പോൾ ലഭിക്കുന്ന സൗകര്യം പ്രധാനമായും അതാണ്. പുറമേ, മധ്യ ഏഷ്യയിലേക്കും റഷ്യയിലേക്കുമുളള ഇന്ത്യയുടെ വാണിജ്യ പാത കൂടിയാണിത്.

2005ലാണ് ചബാഹർ വികസിപ്പിക്കാൻ ഇന്ത്യ ഇറാനുമായി കരാർ ഒപ്പിട്ടത്. നിർണായക ഭാഗമായ ഷാഹിദ്ബെഹെഷ്ടി ടെർമിനൽ ഇന്ത്യയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതും.

Advertisment