യുഎസ് ഇളവ് പരിഗണിക്കുമെന്ന് ഇന്ത്യക്കു പ്രത്യാശ, ബന്ധങ്ങൾ മെച്ചപ്പെടുമെന്നു യുഎസ് സെക്രട്ടറി

New Update
Vvv

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ചുമത്തിയ 25% അധിക തീരുവ പുനഃപരിശോധിക്കുമെന്നു ഇന്ത്യ പ്രത്യാശിക്കുന്നു. അതേ സമയം, കയറ്റുമതിക്കാരുമായി ഗവൺമെന്റ് ബന്ധപ്പെട്ടു പരിഹാര മാർഗങ്ങൾ തേടുന്നുണ്ട്.

Advertisment

സുപ്രധാന കയറ്റുമതി ഉത്പന്നങ്ങളായ തുണിത്തരങ്ങൾ, ലെതർ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്കു മറ്റു വിപണികൾ അന്വേഷിക്കാനാണ് ശ്രമം.

അതേ സമയം, ബന്ധങ്ങൾ സങ്കീർണമായെങ്കിലും ഇന്ത്യയുമായി ഒത്തുപോകാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് ട്രെഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.

മേയിലോ ജൂണിലോ ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു. ചർച്ചകളിൽ ഇന്ത്യയുടെ നിലപാട് പ്രായോഗികം ആയില്ല.

ട്രംപും നരേന്ദ്ര മോദിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത് എന്നതിനാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടും എന്നു തന്നെ പ്രതീക്ഷിക്കുന്നതായി ബെസെന്റ് പറഞ്ഞു.  

Advertisment