/sathyam/media/media_files/2025/08/12/ggzgzv-2025-08-12-06-04-55.jpg)
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ ജേഴ്സിയിൽ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിനു മുന്നോടിയായി ഫിലാഡൽഫിയ ചാപ്റ്റർ സംഘടിപ്പിച്ച കിക്ക് ഓഫ് സമ്മേളനം മയൂര റെസ്റ്റാറൻറ്റിൽ വച്ച് നടന്നു. ഇൻഡ്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രെസിഡൻറ്റ് അരുൺ കോവാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ പ്രെസിഡൻറ്റ് സുനിൽ ട്രൈസ്റ്റാർ, നാഷണൽ ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, നിയുക്ത പ്രെസിഡൻറ്റ് രാജു പള്ളത്തു, കൂടാതെ ഫിലാഡൽഫിയയിലെ പ്രസ് ക്ലബ് അംഗങ്ങളും, സാംസ്കാരിക സാമൂഹിക നേതാക്കളും ഈ ചടങ്ങിൽ പങ്കെടുത്തു.
ചാപ്റ്റർ സെക്രട്ടറി സുമോദ് നെല്ലിക്കാല യോഗ നടപടികൾ നിയന്ത്രിച്ചു. ട്രെഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ ഇൻഡ്യ പ്രെസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫെറൻസിനു ഫിലാഡൽഫിയ ചാപ്റ്ററിൻറ്റെ എല്ലാവിധ സഹകരണങ്ങളും അറിയിക്കുകയുണ്ടായി.
ഈ കോൺഫറൻസിലേക്ക് ഫിലാഡൽഫിയയിലെ മാദ്ധ്യമ സ്നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നതായി നാഷണൽ പ്രെസിഡൻറ്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. തികച്ചും വെത്യസ്ഥമായി വരുന്നവർക്കെല്ലാം തന്നെ ഈ കോൺഫറൻസിൽ പങ്കെടുക്കുവാനും കേരളത്തിൽ നിന്നും ഇവിടെയുമുള്ള മുതിർന്നതും പ്രശസ്തരുമായ മാധ്യമ പ്രവർത്തകരോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തെ അതികായരുമായി സമയം പങ്കിടാനും അവരുമായി സംവാദത്തിലേർപ്പെടാനുമുള്ള നോർത്തമേരിക്കയിലെ ഏക വേദി ആണ് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസ് സമ്മേളന സ്ഥലം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു! ഇത് വരെ ഫിലാഡെൽഫിയ ഏരിയയിൽ നിന്ന് വൻപിച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളതെന്നും ഈ വർഷവും അത് പ്രതീക്ഷിക്കുന്നതായും നാഷണൽ ജനറൽ സെക്രട്ടറി ഷിജോ പൗലോസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന ന്യൂ ജേഴ്സിയിലെ എഡിസണിലാണ് ഇപ്രാവശ്യത്തെ സമ്മേളനം എന്നതും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൻസിനു കേരളത്തിൽ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവർത്തകർ ജോണി ലൂക്കോസ്, ഹാഷ്മി താജ് ഇബ്രാഹിം, ലീൻ ജെസ്‌മസ്, അബ്‌ജോത് വര്ഗീസ്, സുജയ പാർവതി, കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരും ഒരേ വേദിയിൽ പങ്കെടുക്കുന്നതാണ്. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അഭംഗുരം തുടരും എന്നും ഇപ്രാവശ്യത്തെ കോൺഫറൻസിന്റെ വിജയത്തിനായി അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നാഷണൽ ട്രഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം കൂടാതെ അഡ്വൈസറി ബോർഡും, ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നെത്ര്വത്തിൽ ചാപ്റ്റർ ഭാരവാഹികളും പ്രവർത്തിച്ചു വരുന്നു എന്നു നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു അറിയിച്ചു. സമ്മേളന മികവ് കൊണ്ട് ഖ്യാതി നേടിയ പ്രസ് ക്ലബ്ബിന്റെ സമ്മേളനത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ ടി.വി കലാകാരൻമാരുടെ എന്റർടൈൻമെന്റ് നൈറ്റ് ഒരുക്കിയിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു.
യാതൊരു പ്രതിഫലവും പ്രതീക്ഷികാതെ എല്ലാ സംഘടനകളുടെയും വളർച്ചക്കുവേണ്ടി നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന റീജിയണൽ ലേഖകർ മുതൽ മുതൽ ഓൺലൈൻ ചാനലുകളും പത്രങ്ങളും ടെലിവിഷനും അമേരിക്കൻ മലയാളികളുടെ ഇടയിൽ ചെയ്യുന്ന പ്രേവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അതിനു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്‌ദാനം ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പ്രമുഖ അറ്റോർണി ജോസഫ് കുന്നേൽ തൻ്റെ ആശംസ പ്രസം ഗത്തിൽ ഓർമിപ്പിച്ചു. അങ്ങോട്ട് ചോദിക്കാതെ തന്നെ അറ്റോർണി കുന്നേൽ സിൽവർ സ്പോൺസർ തന്നു തന്റെ പിന്തുണ അറിയിച്ചു. അറ്റോർണി കുന്നേലിൽ നിന്നും സെക്രട്ടറി ഷിജോ പൗലോസ് സിൽവർ സ്‌പോൺസർഷിപ് തുക കൈപ്പറ്റി. അതോടൊപ്പം പ്രസ് ക്ലബ്ബിന്റെ സ്വന്തം എന്ന് വിശേഷിപ്പിക്കാവുന്ന ഫിലാഡൽഫിയ ചാപ്റ്റർ അംഗം സുധ കർത്തയും മുന്നോട്ട് വന്നു സ്‌പോൺസർഷിപ് തുക ഷിജോക്ക് കൈമാറി. ഫിലാഡൽഫിയയിലെ തന്നെ തോമസ് പോളും തന്റെ സംഭാവന കൈമാറി പ്രസ് ക്ലബ്ബിന്റെ പ്രവർത്തങ്ങളെ സഹായിച്ചു.
ഫിലാഡൽഫിയയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടകൾക്കുവേണ്ടി ജോൺ പണിക്കർ, അഭിലാഷ് ജോൺ, സജി സെബാസ്റ്റ്യൻ, തോമസ് പോൾ, സ്റ്റാൻലി ജോൺ, ജോസ് തോമസ്, കോര ചെറിയാൻ എന്നിവർ ആശംസ അർപ്പിക്കാനെത്തിയിരുന്നു. ഫിലാഡൽഫിയ മറ്റു ചാപ്റ്റർ അംഗങ്ങളായ റോജിഷ് സാമുവേൽ (വൈസ് പ്രെസിഡൻറ്റ്), ജോർജ് ഓലിക്കൽ (ജോയ്ൻറ്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയ്ൻറ്റ് ട്രെഷറർ), ചാപ്റ്റർ മെംബേർസ് ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, സജു വർഗീസ്, എബിൻ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിലെ സജീവ സാന്നിധ്യമായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് www.indiapressclub.org സന്ദർശിക്കാം.