New Update
/sathyam/media/media_files/2025/09/06/ggvv-2025-09-06-04-21-37.jpg)
പ്രസിഡന്റ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവറോ ഇന്ത്യക്കെതിരെ നടത്തിയ ആരോപണങ്ങൾ 'കൃത്യത ഇല്ലാത്തതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും ആണെന്നു ഡൽഹിയിൽ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച്ച പ്രതികരിച്ചു.
Advertisment
യുക്രൈൻ യുദ്ധത്തിനുള്ള പണം റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയാണ് നൽകുന്നതെന്നും സമാധാന പാത ഡൽഹി വഴിയാണെന്നും നവറോ പറഞ്ഞിരുന്നു. "കൃത്യത ഇല്ലാത്തതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ ഈ പ്രസ്താവന ഞങ്ങൾ തള്ളിക്കളയുന്നു," ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധങ്ങൾ സുപ്രധാനമാണെന്നു അദ്ദേഹം ആവർത്തിച്ചു.
അതേ സമയം, ഇന്ത്യക്കെതിരെ നവറോ ആവർത്തിച്ചു നടത്തുന്ന ആക്രമണം നാണക്കേടാണെന്നു സാമ്പത്തിക-രാഷ്ട്രീയ വിദഗ്ദ്ധനായ എഡ്‌വേഡ് പ്രൈസ് പറഞ്ഞു.
ചരിത്ര പശ്ചാത്തലത്തിൽ, അതു അജ്ഞതയുമാണതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.