/sathyam/media/media_files/2025/10/09/bbb-2025-10-09-05-12-31.jpg)
മോസ്കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കാനുള്ള യുഎസ് ശ്രമത്തെ എതിർത്ത് ഇന്ത്യയുൾപ്പെടെയുള്ളയുള്ള രാജ്യങ്ങൾ. റഷ്യ, ചൈന, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബസ്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയും യുഎസ് വിരുദ്ധ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.മോസ്കോയിൽ നടന്ന അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ പരിശോധിക്കുന്ന മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിലാണ് രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളം തിരികെ വാഷിങ്ടണിന് കൈമാറണമെന്നായിരുന്നു യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയ ആവശ്യം.
എന്നാൽ അഫ്ഗാനിസ്ഥാനിലും സമീപരാജ്യങ്ങളിലും തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള ചില രാജ്യങ്ങളുടെ ശ്രമം അംഗീകരിക്കാവാനില്ലെന്ന് മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളിൽ പങ്കെടുത്ത പ്രതിനിധികൾ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇത്തരം ഇടപെടലുകൾ മധ്യേഷ്യയിലേതുൾപ്പെടെയുള്ള രാജ്യങ്ങളുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും പ്രസ്‌താവന ചൂണ്ടിക്കാട്ടുന്നു. എന്നാൽ ബഗ്രാം വ്യോമതാവളത്തിന്റെ പേര് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല