New Update
/sathyam/media/media_files/2026/01/13/y-2026-01-13-04-47-42.jpg)
ഡൽഹി കലാപത്തിൽ കുറ്റം ചുമത്തപ്പെട്ട് അഞ്ചു വർഷമായി വിചാരണ കൂടാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ പിന്തുണച്ച ന്യൂ യോർക്ക് സിറ്റി മേയർ സോഹ്രാൻ മാംദാനിയെ ഇന്ത്യ അപലപിച്ചു. അന്യ ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയെ ബഹുമാനിക്കാൻ ജനപ്രതിനിധികൾക്കു ബാധ്യതയുണ്ടെന്നു വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.ഇത്തരം ഇടപെടലുകൾ അനുചിതമാണെന്നു വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.സ്വന്തം ചുമതലകൾ നിറവേറ്റുന്നതാണ് ഉചിതം.
Advertisment
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി മുൻ വിദ്യാർഥിയായ ഉമർ ഖാലിദിന്റെ മേൽ കുറ്റം ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകളിലാണ്.
അദ്ദേഹത്തിൻ്റെ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തിയത് മാംദാനി ഒരു കത്തിൽ ഓർമിച്ചു. വ്യക്തിപരമായ ഐക്യദാർഢ്യം പ്രകടിപ്പിക്കയും ചെയ്തു.
ഖാലിദിനെ പിന്തുണച്ചു 8 യുഎസ് കോൺഗ്രസ് അംഗങ്ങളും കത്തെഴുതിയിരുന്നു. അവർ ഇന്ത്യൻ അംബാസഡറെ കാണുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us