ജയ്‌ശങ്കറെ കാണാൻ ട്രംപ് വിസമ്മതിച്ചെന്ന വാർത്ത വ്യാജമാണെന്നു ഇന്ത്യ

New Update
Bxbxjxjxk

വാഷിംഗ്‌ടണിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറെ കാണാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വിസമ്മതിച്ചെന്ന വാർത്ത വ്യാജമാണെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

Advertisment

ട്രംപ് ഏറെ തിരക്കിലായതു കൊണ്ട് കൂടിക്കാഴ്ച്ച അനുവദിച്ചില്ല എന്നായിരുന്നു എക്‌സിൽ വന്ന വാർത്ത. "ഇത് വ്യാജ വാർത്തയാണ്, തെറ്റായ അവകാശവാദമാണ്," മന്ത്രാലയം പറഞ്ഞു.

സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയുടെ ക്ഷണം സ്വീകരിച്ചു ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനു ജയ്‌ശങ്കർ എത്തിയത് ജൂൺ 30നാണ്.

ബുധനാഴ്ച്ച അദ്ദേഹം എഫ് ബി ഐ ഡയറക്റ്റർ കാഷ് പട്ടേലിനെ കണ്ടിരുന്നു. സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രയോജനപ്പെട്ടിട്ടുണ്ടെന്നു അവർ വിലയിരുത്തി.

ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് തുൾസി ഗാബാർഡുമായും ജയ്‌ശങ്കർ കൂടിക്കാഴ്ച്ച നടത്തി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്സേഥ്, സെക്രട്ടറി ഓഫ് എനർജി ക്രിസ് റൈറ്റ് എന്നിവരെയും അദ്ദേഹം കണ്ടു.

Advertisment