/sathyam/media/media_files/2025/08/02/ffhhff-2025-08-02-02-24-06.jpg)
റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം മാറ്റമില്ലാത്തതും കാലത്തിന്റെ പരീക്ഷകളെ അതിജീവിച്ചതും ആണെന്നു ഡൽഹിയിൽ വിദേശകാര്യ വകുപ്പ് വെള്ളിയാഴ്ച്ച ചൂണ്ടിക്കാട്ടി. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയുടെ മേൽ പിഴയടിക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം ഉണ്ടായത്.
ഏതു രാജ്യവുമായും ഇന്ത്യക്കുള്ള ബന്ധം അതിന്റെ യോഗ്യത അനുസരിച്ചാണ് വിലയിരുത്തേണ്ടതെന്നു വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. "മൂന്നാമതൊരു രാജ്യത്തിൻറെ കണ്ണിലൂടെയല്ല അത് കാണേണ്ടത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം മാറ്റമില്ലാത്തതും കാലത്തിന്റെ പരീക്ഷകളെ അതിജീവിച്ചതാണ്.
"ഇന്ത്യ എണ്ണ വാങ്ങുന്നത് വിപണിയിലെ നില കണക്കിലെടുത്താണ്. ദേശീയ താല്പര്യങ്ങളും അതിൽ വിഷയമാണ്. റഷ്യൻ എന്ന വാങ്ങുന്നത് ഏതെങ്കിലും ഇന്ത്യൻ കമ്പനി നിർത്തിവച്ചതായി അറിവില്ല."
യുഎസുമായുള്ള ബന്ധങ്ങൾ ഉറച്ചത് തന്നെയെന്ന് ജയ്‌സ്വാൾ പറഞ്ഞു. പങ്കിടുന്ന മൂല്യങ്ങളും താല്പര്യങ്ങളുമാണ് അതിൽ വിഷയം. ബാഹ്യമായ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്ന ബന്ധമാണത്.
ഇറാനുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ ഏതാനും ഇന്ത്യൻ കമ്പനികൾക്ക് യുഎസ് വിലക്കു കൽപിച്ചത് അറിയാമെന്നു ജയ്‌സ്വാൾ പറഞ്ഞു. അക്കാര്യം പരിശോധിച്ച് വരികയാണ്.
പാക്കിസ്ഥാനിൽ നിന്ന് ഒരു നാൾ ഇന്ത്യ എണ്ണ വാങ്ങുമെന്ന ട്രംപിന്റെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോൾ ജയ്‌സ്വാൾ പറഞ്ഞു: "എനിക്കറിയില്ല."