വാഷിങ്ടണ്‍: യുഎസ് ദുര്‍ബലമാണെന്ന് ഇന്ത്യ കരുതുന്നതിനാലാണ് സഖ്യത്തിനു താത്പര്യമുണ്ടായിട്ടും അതിനു നില്‍ക്കാതെ റഷ്യയുമായി ഇന്ത്യ അടുത്തു നില്‍ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന നിക്കി ഹാലി.
അമേരിക്കയുടെ ഭരണനേതൃത്വത്തിലാണ് ഇന്ത്യക്ക് വിശ്വാസമില്ലാത്തതെന്നും റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗമായ നിക്കി പറഞ്ഞു. ഇക്കാര്യം താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടുണ്ട്. യു.എസുമായി സഖ്യമുണ്ടാക്കാനാണ് ഇന്ത്യക്ക് താല്‍പര്യം. റഷ്യയുടെ പങ്കാളിയാവാന്‍ ഇന്ത്യക്ക് താല്‍പര്യമില്ലെന്നും നിക്കി.
തന്ത്രപരമായാണ് ഇന്ത്യ എപ്പോഴും മുന്നോട്ട് നീങ്ങുന്നത്. അതുകൊണ്ടാണ് റഷ്യയുമായി അവര്‍ സഖ്യമുണ്ടാക്കിയത്. വിജയിക്കാന്‍ കഴിയുന്ന രാജ്യമാണ് യു.എസെന്ന് ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.