ഇന്ത്യ യുഎസിൽ നിന്നു എൽ പി ജി വാങ്ങുന്നു, കരാറായി

New Update
V

യുഎസിൽ നിന്നു എൽ പി ജി ഇറക്കുമതി ചെയ്യാനുള്ള ഒരു വർഷത്തെ കരാറായെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി തിങ്കളാഴ്ച്ച ഡൽഹിയിൽ പറഞ്ഞു. വ്യാപാര കരാറിനു മുന്നോടിയായുള്ള സുപ്രധാന നീക്കമായാണ് ഇതിനെ കാണുന്നത്.

Advertisment

2026ൽ വർഷം തോറും 2.2 മില്യൺ ടൺ ആണ് യുഎസ് ഗൾഫ് തീരത്തു നിന്ന് ഇന്ത്യ വാങ്ങുക. അത് വാർഷിക ഇറക്കുമതിയുടെ 10% ആയിരിക്കും. ഇന്ത്യൻ വിപണിയിലേക്ക് ആദ്യമായാണ് യുഎസ് എൽ പി ജി കരാറിൽ എത്തുക.

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങി അവരുടെ യുദ്ധത്തെ സഹായിക്കുന്നു എന്ന പേരിലാണ് ട്രംപ് ഇന്ത്യയുടെ മേൽ 25% അധിക തീരുവ ചുമത്തിയത്.മൊത്തം ഇറക്കുമതി തീരുവ അതോടെ 50% ആയി.

Advertisment